Pettimudi Landslides : പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്, ഉരുൾപൊട്ടൽ കവർന്നത് 70 പേരുടെ ജീവൻ; ധനസഹായം ലഭിച്ചിട്ടില്ലെന്ന് പരാതി

അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 11:50 AM IST
  • ലയങ്ങളിൽ ഉറങ്ങിക്കിടന്ന 70 പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്.
  • അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
  • മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും.
  • കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങൾ ബന്ധുക്കൾക്കായി സമർപ്പിക്കും.
Pettimudi Landslides : പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്, ഉരുൾപൊട്ടൽ കവർന്നത് 70 പേരുടെ ജീവൻ; ധനസഹായം ലഭിച്ചിട്ടില്ലെന്ന് പരാതി

Pettimudi : നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. ലയങ്ങളിൽ ഉറങ്ങിക്കിടന്ന 70 പേരാണ്  ഉരുൾപൊട്ടലിൽ മരിച്ചത്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങൾ ബന്ധുക്കൾക്കായി സമർപ്പിക്കും.

ALSO READ: പെട്ടിമുടി ഉരുള്‍പൊട്ടല്‍: നാശനഷ്ടം കണക്കാക്കാന്‍ പ്രത്യേക സംഘം

എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നും നൽകിയിട്ടില്ല. കേരളം ഓർക്കാനിഷ്ടപ്പെടാത്ത ഓഗസ്റ്റ് ആറ്. താഴ്വരയിലെ ലയങ്ങളിൽ കിടന്നുറങ്ങിയിരുന്ന 70 പേരാണ് ഓർമയായത്. പെരുമഴയിലും തണുപ്പിലും പതിനാറ് ദിവസം തിരഞ്ഞിട്ടും നാല് പേരിന്നും കാണാമറയത്താണ്. 

ALSO READ: പെട്ടിമുടി ഉരുള്‍പൊട്ടല്‍: 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 65 ആയി

പതിമൂന്ന് ഉറ്റവരെയാണ് കറുപ്പായിക്ക് നഷ്ടമായത്. അതിൽ മകൾ കസ്തൂരിയെയും കൊച്ചുമകൾ പ്രിയദർശിനിയെയും കണ്ടെത്താനായില്ല. കാന്തിരാജിന്‍റെ മകൾ കാർത്തിക, ഷൺമുഖനാഥന്‍റെ മകൻ ദിനേശ് കുമാർ എന്നിവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ മരിച്ചതായി ഉത്തരവിറക്കിയെങ്കിലും സിവിൽ ഡെത്ത് ഡിക്ലറേഷൻ നടപടികൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ധനസഹായം കിട്ടിയിട്ടില്ല.

ALSO READ: പെട്ടിമുടി ഉരുള്‍പൊട്ടല്‍: ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 56

മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. കണ്ടുകിട്ടാനുള്ളവരുൾപ്പെടെ 24 പേർക്ക് ധനസഹായം കിട്ടാനുണ്ട്. സർക്കാർ നൂലാമാലകളിൽ പെട്ട് ഇത് നീണ്ടു പോകുകയാണ്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സർക്കാർ കണക്ക്. ആർക്കും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. എട്ട് പേർക്ക് പുതിയ വീടും നിർമ്മിച്ച് നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFa

Trending News