തിരുവനന്തപുരം: കൃത്യമായി പറഞ്ഞാൽ വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന് ഇനിയുള്ളു. മെയ് 24-ന് ലോട്ടറി നറുക്കെടുക്കും. ഭാഗ്യശാലിക്ക് ലഭിക്കാൻ പോകുന്നത് കോടികളുടെ സമ്മനമാണ് ഇത്തവണ. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് വിഷു ബമ്പർ നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 1 കോടി രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷവും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷവും ലഭിക്കും.
2 ലക്ഷമാണ് അഞ്ചാം സമ്മാനമായി ലഭിക്കുന്നത്. ആറാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയാണ്.ഏഴാം സമ്മാനമായി ലഭിക്കുക 2,000 രൂപയാണ്.എട്ടാം സമ്മാനമായി 1,000 രൂപയും ലഭിക്കും. ഒൻപതാം സമ്മാനമായി 500 രൂപയും പത്താം സമ്മാനമായി 300 രൂപയുമാണ് വിഷു ബമ്പറിൽ ലഭിക്കുന്ന സമ്മാനങ്ങൾ. 2023 ലെ വിഷു ബംബർ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. 300 രൂപയാണ് ടിക്കറ്റ് വില. 54 ലക്ഷം ടിക്കറ്റുകൾക്കാണ് വില്പന നടത്തുന്നത്. മേയ് 24 നാണ് ടിക്കറ്റ് നറുക്കെടുപ്പ്.
12 കോടി അടിച്ചാൽ എത്ര രൂപ നിങ്ങൾക്ക് ലഭിക്കും
നേരത്തെ വിഷു ബമ്പർ 10 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 12 കോടിയാണ്. കഴിഞ്ഞ വർഷം സമ്മാന ജേതാവിന് ലഭിച്ചത് 6 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 7 കോടി 20 ലക്ഷം ആയിരിക്കും. ആറ് പേർക്ക് വീതമാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ കിട്ടുന്നത്. ആറ് പേർക്ക് വീതം10 ലക്ഷവും ലഭിക്കും
സമ്മാനമടിച്ചാൽ എന്ത് ചെയ്യണം ?
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. ഫലം വന്ന് 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറിയുമായി ബന്ധപ്പെട്ട ഓഫിസിൽ എത്തണമെന്നാണ് ചട്ടം. കൂടുകൽ വിവരങ്ങൾക്ക് തൊട്ടടുത്ത ലോട്ടറി ഒഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഷെയറിട്ട് ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുകയാണെങ്കില്‍ അവര്‍ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇത്തരത്തില്‍ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...