Thiruvonam Bumper 2023 : കോടികൾ ആരൊക്കെ സ്വന്തമാക്കും? തിരുവോണം ബംപർ ഫലം നാളെ

Thiruvonam Bumper 2023 Result : ഒന്നാം സമ്മാനത്തിന് മാത്രമല്ല കോടികൾ സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനത്തിനും കോടിയാണ് കൈയ്യിൽ ലഭിക്കുക  

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 11:45 AM IST
  • 25 കോടി രൂപയാണ് ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം ഒരു കോടി രൂപ
  • മൂന്നാം സമ്മാനം 50 ലക്ഷം രൂപ
  • ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പുറത്ത് വിടും
Thiruvonam Bumper 2023 : കോടികൾ ആരൊക്കെ സ്വന്തമാക്കും? തിരുവോണം ബംപർ ഫലം നാളെ

Thiruvonam Bumper Result 2023 : ഈ വർഷത്തെ തിരുവോണം ബംപറിന്റെ ഫലം അറിയാൻ ഇനി ഒരു നാൾ മാത്രം ബാക്കി. നാളെ സെപ്റ്റംബർ 20 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവോണം ബംപർ ഫലം പുറത്ത് വിടുന്നതാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനത്തിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയായ 25 കോടിയാണ് തിരുവോണം ബംപർ ലോട്ടറിയിലൂടെ ലഭിക്കുക. രണ്ടാം സമ്മാനം നേടുന്നവർക്കും കോടികൾ തന്നെയാണ് സമ്മാനമായി ലഭിക്കുക. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

ഇത്തവണയും നറുക്കെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. 90 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിൽപനയ്ക്കായി അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പ് നേടിയത്. കഴിഞ്ഞ വർഷം 66 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. 67 ലക്ഷം ടിക്കറ്റുകളായിരുന്നു ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. എന്നാൽ ഇത്തവണ അതിൽ ഏറെ ടിക്കറ്റുകൾ വിറ്റ് പോകുമെന്ന പ്രതീക്ഷയാണ് ലോട്ടറി ഏജൻസികൾ നൽകുന്നത്.

ALSO READ : Kerala Lottery Result Today 18 September 2023: 75 ലക്ഷം രൂപയുടെ ഭാഗ്യവാൻ ഇതാ; വിൻ വിൻ ഭാഗ്യക്കുറി ഫലം ഇങ്ങനെ

തിരുവോണം ബംപർ 2023 സമ്മാനഘടന

സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവ)

ഒന്നാം സമ്മാനം : 25 കോടി രൂപ

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. 

മൂന്നാം സമ്മാനം:  50 ലക്ഷം വീതം 20 പേർക്ക്.

നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്

അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്

ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന നാല് അക്കങ്ങൾ)

ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന നാല് അക്കങ്ങൾ)

എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾ)

ഒമ്പതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന നാല് അക്കങ്ങൾ)

കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപായിരുന്നു കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന് സമ്മാനതുകയ്ക്ക് അർഹനായത്. അനൂപ് പഴവങ്ങാടിയിൽ നിന്നുമെടുത്ത TJ 750605 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News