സീ എംഡി പുനീത് ഗോയങ്കക്ക് ഗെയിം ചേഞ്ചർ അവാർഡ്; മാധ്യമ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്തുള്ള പുരസ്കാരം

മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും വിവേക പൂർണമായ പ്രവർത്തനങ്ങളും മുൻ നിരയിലേക്ക് എത്താൻ സീ യെ സഹായിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 04:59 PM IST
  • പുരസ്കാരം സീ കുടുംബത്തിലെ ഓരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുന്നതായും പുനീത് ഗോയങ്ക
  • അന്താരാഷ്ട്ര വിപണിയിൽ സീയെ ഉയർത്തിയതിൽ വലിയ പങ്ക്
  • നിലവിൽ 190 രാജ്യങ്ങളിൽ സീയുടെ സാന്നിധ്യമുണ്ട്
സീ എംഡി പുനീത് ഗോയങ്കക്ക് ഗെയിം ചേഞ്ചർ അവാർഡ്; മാധ്യമ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്തുള്ള പുരസ്കാരം

മുംബൈ:സീ എൻറർടെയിൻമെൻറ് എൻറർപ്രൈസസ് മാനേജിങ്ങ് ഡയറക്ടർ & സിഇഒ പുനീത് ഗോയങ്കക്ക് ഗെയിം ചേഞ്ചർ ഒാഫ് ദ ഇയർ അവാർഡ്. അന്താരാഷ്ട അഡ്വർടൈസിങ്ങ് അസോസ്സിയേഷൻറേതാണ് പുരസ്കാരം. മുംബൈയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

വിനോദ-മാധ്യമ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് . ഇത് അംഗീകാരത്തേക്കാൾ ഉപരി തങ്ങളുടെ തീരുമാനം ശരിയാണെന്നതിനുള്ള തെളിവാണെന്നും പുരസ്കാരം സീ കുടുംബത്തിലെ ഓരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുന്നതായും പുനീത് ഗോയങ്ക പറഞ്ഞു.

Also Read:  Lumpy Skin Disease: വളര്‍ത്തുമൃഗങ്ങൾക്കിടയിലും വൈറസ് ബാധ, ആയിരക്കണക്കിന് പശുക്കളും എരുമകളും ചത്തു 

ZEE-യുടെ എംഡി& സിഇഒ എന്ന നിലയിൽ കമ്പനിയുടെ പ്രകടനവും ബിസിനസും മെച്ചപ്പെടുത്തുന്നതിൽ ഗോയങ്ക വളരെ അധികം വിജയിച്ചിട്ടുണ്ട്. സീ ഗ്രൂപ്പിനെ വിജയത്തിലെത്തിക്കാൻ മികച്ച പങ്കാണ് ഗോയങ്ക വഹിച്ചത്.  മികച്ച കണ്ടൻറുകൾക്കൊപ്പം സമൂഹത്തിലും വലിയ മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിൻറെ പ്രവർത്തനത്തിന് ആയി.

മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ  ദീർഘ വീക്ഷണവും വിവേക പൂർണമായ പ്രവർത്തനങ്ങളും മുൻ നിരയിലേക്ക് എത്താൻ സീ യെ സഹായിച്ചിട്ടുണ്ട്. ഇന്ന് ആഗോള നിലവാരത്തിലേക്ക് കമ്പനി ഉയർന്നതിൻറെ പിന്നിലും പുനീത ഗോയങ്കയുടെ നേതൃത്വ പാഠവമാണ്.അന്താരാഷ്ട്ര വിപണിയിലും സീയ്ക്ക് വലിയ പങ്കുണ്ട്. നിലവിൽ 190 രാജ്യങ്ങളിൽ സീയുടെ സാന്നിധ്യമുണ്ട്. 1.3 ബില്യണിലധികം കാഴ്ചക്കാരിലേക്ക് സീ എത്തിച്ചേരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News