Year Ender 2023 | കാനം രാജേന്ദ്രനും, ഉമ്മൻ ചാണ്ടിയും 2023-ൽ വിട പറഞ്ഞ രാഷ്ട്രീയ നേതാക്കൾ

Year Ender 2023 Died Politicians:  അന്തർ ദേശിയ തലത്തിലും പലപ്രമുഖ നേതാക്കളും വിടപറഞ്ഞത് ഇക്കാലയളവിലാണ്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 12:54 PM IST
  • കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി
  • മുതിർന്ന സിപിഐ നേതാവും, സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രൻ
  • മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു വക്കം ബി. പുരുഷോത്തമനും അന്തരിച്ചത് 2023-ലാണ്
Year Ender 2023 | കാനം രാജേന്ദ്രനും, ഉമ്മൻ ചാണ്ടിയും 2023-ൽ വിട പറഞ്ഞ രാഷ്ട്രീയ നേതാക്കൾ

നിരവധി രാഷ്ട്രീയ നേതാക്കളുടെ മരണത്തിന് കൂടി 2023 സാക്ഷ്യം വഹിച്ചു.  കാനം രാജേന്ദ്രനും, ഉമ്മൻ ചാണ്ടിയും വരെ ഇക്കൂട്ടത്തിലുണ്ട്.  2023-ൽ വിട പറഞ്ഞ സംസ്ഥാന ദേശീയ രാഷ്ട്രീയങ്ങളിലെ പ്രമുഖർ ആരൊക്കെയെന്ന് നോക്കാം. അന്തർ ദേശിയ തലത്തിലും പലപ്രമുഖ നേതാക്കളും വിടപറഞ്ഞത് ഇക്കാലയളവിലാണ്.

ശരദ് യാദവ്: മുൻ കേന്ദ്രമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്നു ശരദ് യാദവ്. സോഷ്യലിസ്റ്റ് നേതാവായ ശരദ് യാദവ് ജനുവരി 12 ന് ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. 1999 നും 2004 നും ഇടയിൽ അടൽ ബിഹാരി വാജ്പേയി സർക്കാരിൽ വിവിധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ഉമ്മൻചാണ്ടി: കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി  ജൂലൈ 18 ന് ബെംഗളൂരുവിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ജനകീയനായ നേതാവും കേരളത്തിൽ ജന സമ്പർക്കം അടക്കം നിരവധി പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്ത നേതാവും കൂടിയാണ് അദ്ദേഹം.

കാനം രാജേന്ദ്രൻ: മുതിർന്ന സിപിഐ നേതാവും, സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രൻറെ മരണവും കേരള രാഷ്ട്രീയം ഏറ്റവും അവസാനം സാക്ഷ്യം വഹിച്ച ഒന്നാണ്. 1982,1987 എന്നീ വർഷങ്ങളിൽ വാഴൂർ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് അദ്ദേഹം

വക്കം പുരുഷോത്തമൻ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു വക്കം ബി. പുരുഷോത്തമനും അന്തരിച്ചത് 2023-ലാണ്. ഒരു കേന്ദ്രഭരണ പ്രദേശമുൾപ്പെടെ രണ്ട് സംസ്ഥാനങ്ങളുടെ ഗവർണർ, അഞ്ച് തവണ നിയമസഭാംഗം, മൂന്ന് തവണ സംസ്ഥാന കാബിനറ്റ് മന്ത്രിയായും രണ്ട് തവണ ലോക്സഭാംഗമായും പ്രവർത്തിച്ച മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. 

പർവേസ് മുഷറഫ്: പാകിസ്താന് മുന് പ്രധാനമന്ത്രിയും സൈനകീ മേധാവിയുമായിരുന്നു പർവേസ് മുഷറഫും അന്തരിച്ചത് 2023-ലാണ്. നിരവധി രാഷ്ട്രീയ വിവാദങ്ങളും ഒടുവിൽ വധ ശിക്ഷയും വരെ പാകിസ്ഥാനിൽ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. രോഗബാധിതനായി ദുബായിലായിരുന്നു അന്ത്യം. 

ഹെൻറി കിസിഞ്ചർ: നവംബര് 29നാണ് കിസിഞ്ചര് അന്തരിച്ചത്. ജർമ്മനിയിൽ ജനിച്ച അദ്ദേഹം പിന്നീട് 1938 ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് മാറി. ചിലർ അദ്ദേഹത്തിന്റെ നയതന്ത്രത്തെ പ്രശംസിച്ചപ്പോൾ ലോകമെമ്പാടുമുള്ള പലരും അദ്ദേഹത്തെ 'യുദ്ധക്കുറ്റവാളി' എന്നാണ് വിശേഷിപ്പിച്ചത്.

Li Keqiang: ചൈനയുടെ മുൻ പ്രധാനമന്ത്രി ഹൃദയാഘാതത്തെ തുടർന്ന് 68 ആം വയസ്സിൽ അന്തരിച്ചു. ചൈനയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നേതാവായിരുന്നു അദ്ദേഹം പടിയിറങ്ങി ഏഴ് മാസത്തിന് ശേഷമാണ് അന്തരിച്ച വാർത്ത എത്തുന്നത്.

സിൽവിയോ ബെർലുസ്കോണി: ഇറ്റലിയില് ഏറ്റവും കൂടുതല് കാലം പ്രധാനമന്ത്രിയായിരുന്ന മാധ്യമ പ്രവര്ത്തകനാണ് സിൽവിയോ ബെർലുസ്കോണി 86-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. ധാർഷ്ട്യത്തിന്റെയും അശ്ലീല ഭാഷയുടെ ഉപയോഗത്തിന്റെയും പേരിൽ പലപ്പോഴും ബെർലുസ്കോണി വിമർശിക്കപ്പെട്ടു.

ഷെയ്ഖ് നവാഫ്: കുവൈത്ത് അമീറായിരുന്ന ഷെയ്ഖ് നവാഫ് അല് അഹ്മദ് അല് ജാബിർ അൽ സബാഹും 2023-ൽ വിടപറഞ്ഞ നേതാവാണ്. വളരെ ഹ്രസ്വമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം ,മൂന്ന് വർഷം മാത്രമായിരുന്നു ഇത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News