Wrestlers' Protest Update: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം, വെളിപ്പെടുത്തി സാക്ഷി മാലിക്

Wrestlers' Protest Update: ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ  പോക്സോ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഡൽഹി പോലീസ് ശുപാർശ ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മതിയായ തെളിവുകള്‍ ഇല്ല എന്ന് 550 പേജുള്ള റിപ്പോർട്ടിൽ ഡൽഹി പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 05:41 PM IST
  • തെളിവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ പോക്സോ കേസ് ഒഴിവാക്കാനുള്ള ശ്രമവും ഡല്‍ഹി പോലീസ് നടത്തുന്നതായി ഗുസ്തി താരങ്ങള്‍ ആരോപിച്ചു.
Wrestlers' Protest Update: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം, വെളിപ്പെടുത്തി സാക്ഷി മാലിക്

New Delhi: ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പരാതിക്കാരിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബത്തിന്മേൽ 'വലിയ സമ്മർദ്ദം' ഉണ്ടെന്ന് വെളിപ്പെടുത്തി ഗുസ്തി താരം സാക്ഷി മാലിക്.  

Also Read: Wrestlers Protest Update: ബ്രിജ് ഭൂഷണിനെതിരെ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡല്‍ഹി പോലീസ്!!

കൂടാതെ, തെളിവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ പോക്സോ കേസ് ഒപരാതിയില്‍ ഴിവാക്കാനുള്ള ശ്രമവും ഡല്‍ഹി പോലീസ് നടത്തുന്നതായി അവര്‍ ആരോപിച്ചു. വ്യാഴാഴ്ച്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബ്രിജ് ഭൂഷന്‍റെ പേരുണ്ട്. ഇപ്പോള്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ കാര്യത്തിൽ, അവളുടെ  കുടുംബത്തിന്മേൽ വളരെയധികം സമ്മർദ്ദമുണ്ടെന്ന് വ്യക്തമാണ്', സാക്ഷി മാലിക് പറഞ്ഞു. കുറ്റപത്രത്തിന്‍റെ കോപ്പി ലഭിക്കാൻ അഭിഭാഷകൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അതിനനുസരിച്ച് അടുത്ത നടപടി തീരുമാനിക്കുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി.  

Also Read:  DMK Vs BJP: തമിഴ് നാട്ടില്‍ പോര് മുറുകുന്നു, സ്റ്റാലിനെ വെല്ലുവിളിച്ച് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ  

അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ  പോക്സോ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഡൽഹി പോലീസ് ശുപാർശ ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മതിയായ തെളിവുകള്‍ ഇല്ല എന്ന് 550 പേജുള്ള റിപ്പോർട്ടിൽ ഡൽഹി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയും പിതാവും നല്‍കിയ മൊഴികള്‍ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ച പോലീസ് ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നും കാൻസലേഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 
 
ഫോട്ടോ എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമർത്തി നിർത്തിയെന്നും തോളിൽ മോശമായി തൊട്ടുവെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം.  പെണ്‍കുട്ടി ഇത് മജിസ്ട്രേട്ടിനു മുൻപിലും ആവർത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് മൊഴി മാറ്റി നല്‍കി.  തന്‍റെ മകളോട് നീതിപൂർണമായ സമീപനമല്ല ബ്രിജ് ഭൂഷൺ നടത്തിയതെന്നും അതിനു പകരം വീട്ടാനാണ്  താന്‍ വ്യാജ പരാതി നല്‍കിയത് എന്നും പിതാവ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.  പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി രജീന്ദർ സിംഗ്  റിപ്പോർട്ട് ജൂലൈ 4ന് പരിഗണിക്കും.

ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക പീഡനാരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ  ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഡല്‍ഹി പോലീസ് വ്യാഴാഴ്‌ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 
ജൂണ്‍ 7 ന്  കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തിതാരങ്ങളുമായി നടത്തിയ ചർച്ചയില്‍ 15 ന് മുൻപ് അന്വേഷണം പൂർത്തിയാക്കാമെന്ന് ഗുസ്തി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. കേസില്‍  ജൂണ്‍ 15 നകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.

പ്രത്യേക അന്വേഷണ സംഘം കേസില്‍ 180 ലധികം പേരെ ചോദ്യം ചെയ്യുകയും BJP MP ബ്രിജ് ഭൂഷന്‍റെ വസതിയില്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കളുടെയും ജീവനക്കാരുടെയും സഹപ്രവര്‍ത്തകരുടെയും  സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെട്ടുത്തുകയുംചെയ്തിരുന്നു. ഇതിനിടെ, കര്‍ഷക സംഘടനകളും പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ പ്രതിഷേധം പുതിയ വഴിത്തിരിവില്‍ എത്തി. 

ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം മൂന്ന് തവണ അദ്ധ്യക്ഷ പദവിയിലിരുന്ന ബ്രിജ് ഭൂഷനെ ഇനിയുള്ള WFI യുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ആവശ്യങ്ങള്‍ കേന്ദ്ര കായികമന്ത്രി പൂര്‍ണമായും അംഗീകരിച്ചെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ സമരം ജൂണ്‍ 15 വരെ നിര്‍ത്തിവച്ചിരുന്നു. നിശ്ചിത കാലയളവില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ തീവ്രമാക്കും എന്ന്  ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.  

ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക പീഡനാരോപണ കേസില്‍ ഡല്‍ഹി പോലീസും കേന്ദ്ര സര്‍ക്കാരും ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ അടക്കം സാമൂഹിക രാഷ്ട്രീയ മേഖലയില്‍പ്പെട്ട നിരവധി പ്രമുഖര്‍ രംഗത്ത് എത്തുകയും സംഭവം സുപ്രീം കോടതിയില്‍ എത്തുകയും ചെയ്തതോടെ കേസിന്‍റെ ഗതി മാറുകയായിരുന്നു.  ഒടുവില്‍ പറഞ്ഞ തിയതിയില്‍തന്നെ കുറ്റപത്രം സമര്‍പ്പിച്ച്‌ മുഖം രക്ഷിക്കുകയാണ് ഡല്‍ഹി പോലീസ്...!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News