Woman Reservation Bill: നിയമത്തിന് ഒരു പടി അടുത്ത്, വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

Woman Reservation Bill: നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍ ആണ് സഭയില്‍ ബില്‍ ആവതരിപ്പിച്ചത്. ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്‍റെ മറുപടിയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 10:50 AM IST
  • മേഘ്‌വാൾ അവതരിപ്പിച്ച ബില്‍ പാസാക്കുന്നതിനുള്ള പ്രമേയത്തിൽ 454 അംഗങ്ങൾ നിയമനിർമ്മാണത്തെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തതോടെയാണ് ബിൽ പാസായത്.
Woman Reservation Bill: നിയമത്തിന് ഒരു പടി അടുത്ത്, വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

New Delhi: ബുധനാഴ്ച ലോക്‌സഭയില്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33%  സംവരണം നൽകുന്ന വനിതാ സംവരണ ബിൽ 454 വോട്ടുകൾക്ക് ലോക്‌സഭ പാസാക്കി.  2 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. 

Also Read:  Woman Reservation Bill: വനിതാ സംവരണ ബില്‍ ലോക്‌സഭയിൽ പാസായി, എതിര്‍ത്ത് വോട്ട് ചെയ്ത ആ 2 പേര്‍ ആരാണ്? 

നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍ ആണ് സഭയില്‍ ബില്‍ ആവതരിപ്പിച്ചത്. ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്‍റെ മറുപടിയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ, 2023 പാസായി. സഭയിലെ ഏകദേശം മൊത്തം അംഗങ്ങളുടെ വോട്ടോടെയാണ് ബിൽ ലോക്‌സഭയില്‍ പാസായത്. 

Also Read:  Women Reservation Bill: വനിതാ സംവരണ ബില്ലിന് പിന്തുണ, പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം അനിവാര്യം, സോണിയ ഗാന്ധി 

മേഘ്‌വാൾ അവതരിപ്പിച്ച ബില്‍ പാസാക്കുന്നതിനുള്ള പ്രമേയത്തിൽ 454 അംഗങ്ങൾ നിയമനിർമ്മാണത്തെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തതോടെയാണ് ബിൽ പാസായത്. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ നിഷേധാത്മകമായതിനാൽ ബില്ലിലെ വ്യവസ്ഥകളിൽ വോട്ടെടുപ്പും നടന്നു. ബിൽ പാസായതായി സ്പീക്കർ ഓം ബിർള അറിയിച്ചു. ചൊവ്വാഴ്ച പുതിയ സഭാ മന്ദിരത്തിലേക്ക് മാറിയതിന് ശേഷം പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭ പാസാക്കിയ ആദ്യ ബില്ലാണ് 'നാരി ശക്തി വന്ദൻ അധിനിയം" (Nari Shakti Vandan Adhiniyam) അല്ലെങ്കില്‍ വനിതാ സംവരണ ബിൽ.  

ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ, 2023 വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്‍റെ കാലത്ത് 2010ൽ വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നുവെങ്കിലും ലോക്‌സഭയിൽ അത് പരിഗണിക്കപ്പെടാതെ പോകുകയിരുന്നു. 

വനിതാ സംവരണ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിന് കക്ഷിഭേദമന്യേ എംപിമാരോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. 'നാരി ശക്തി വന്ദൻ അധിനിയം' എന്നത് "ചരിത്രപരമായ നിയമനിർമ്മാണം" ആണ്, അത് സ്ത്രീ ശാക്തീകരണം കൂടുതൽ വർദ്ധിപ്പിക്കുകയും "നമ്മുടെ രാഷ്ട്രീയ പ്രക്രിയയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം" പ്രാപ്തമാക്കുകയും ചെയ്യും, ലോക്സഭയിൽ ബിൽ പാസാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പറഞ്ഞു.

അതേസമയം, രാജ്യത്ത് തുല്യതയും ലിംഗഭേദവും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതാണ് ബില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെപ്രതിബദ്ധതയാണ് ബിൽ ആവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബിൽ പാസാക്കിയത് ചരിത്രപരമായ ഒരു കുതിച്ചുചാട്ടമാണെന്ന് അമിത് ഷാ പറഞ്ഞു,

അതേസമയം, കോണ്‍ഗ്രസ്‌ നേതാക്കളായ ശശി തരൂര്‍, കാർത്തി പി ചിദംബരം എന്നിവര്‍ ബില്ലിന്‍റെ സങ്കീര്‍ണ്ണതകളെ ചൂണ്ടിക്കാട്ടി. അതായത്, ആദ്യം ഒരു സെൻസസ് നടത്തണം. അതിനുശേഷം ഡീലിമിറ്റേഷൻ നടത്തണം. ഇത് രണ്ടും വളരെ വളരെ സങ്കീർണ്ണമായ നടപടികളാണ്. ബിൽ പാസായത് നല്ലതാണെന്നും എന്നാൽ  ആശങ്കയുണ്ടെന്നും ഇരുവരും പവ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News