White lion: അമ്മയ്ക്കൊപ്പം കാടുകാണാനിറങ്ങി സിംഹക്കുട്ടികൾ; അപൂർവമായ വെളുത്ത സിംഹക്കുട്ടിയും കൂട്ടത്തിൽ- വീഡിയോ

Lion Video: ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ വന്യജീവികളുടെ അപൂർവ്വവും രസകരവുമായ ദൃശ്യങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. അമ്മയ്‌ക്കൊപ്പം കാട്ടിൽ ചുറ്റിനടക്കുന്ന അപൂർവമായ വെളുത്ത സിംഹക്കുട്ടിയുടെ ദൃശ്യങ്ങളാണ് അദ്ദേഹം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 02:10 PM IST
  • ഒരു ചെറിയ വെളുത്ത സിംഹക്കുട്ടിയും അമ്മയും ചേർന്ന് പകൽസമയത്ത് കാട്ടിൽ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം
  • സിംഹം തന്റെ കുഞ്ഞുങ്ങളെ പരിശോധിക്കാൻ അൽപ്പനേരം നിന്ന ശേഷം മുന്നോട്ട് നടക്കുന്നത് കാണാം
  • സിംഹം വേട്ടയാടുന്നതും മറ്റ് ജീവികളെ ഉപദ്രവിക്കുന്നതുമായ വീഡിയോകളായിരിക്കും കൂടുതലും ആളുകൾ കണ്ടിരിക്കുക
  • എന്നാൽ ഈ ദൃശ്യങ്ങൾ നിങ്ങളുടെ മനസ്സിനെ ആർദ്രമാക്കും
White lion: അമ്മയ്ക്കൊപ്പം കാടുകാണാനിറങ്ങി സിംഹക്കുട്ടികൾ; അപൂർവമായ വെളുത്ത സിംഹക്കുട്ടിയും കൂട്ടത്തിൽ- വീഡിയോ

ന്യൂഡൽഹി: വന്യജീവികളുടെ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വലിയ കൗതുകമാണ്. വന്യജീവികളുടെ വിവിധ തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇവയെല്ലാം തന്നെ വൈറലാകാറുണ്ട്. കാരണം കാടിന്റെയും വന്യജീവികളുടെയും ദൃശ്യങ്ങൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ ഇത്തരത്തിൽ വന്യജീവികളുടെ അപൂർവ്വവും രസകരവുമായ ദൃശ്യങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. അമ്മയ്‌ക്കൊപ്പം കാട്ടിൽ ചുറ്റിനടക്കുന്ന അപൂർവമായ വെളുത്ത സിംഹക്കുട്ടിയുടെ ദൃശ്യങ്ങളാണ് അദ്ദേഹം ഇപ്പോൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 25,000-ലധികം കാഴ്ചക്കാരെ നേടി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഒരു ചെറിയ വെളുത്ത സിംഹക്കുട്ടിയും അമ്മയും ചേർന്ന് പകൽസമയത്ത് കാട്ടിൽ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സിംഹം തന്റെ കുഞ്ഞുങ്ങളെ പരിശോധിക്കാൻ അൽപ്പനേരം നിന്ന ശേഷം മുന്നോട്ട് നടക്കുന്നത് കാണാം. സിംഹം കുഞ്ഞുങ്ങളുമായി കാടിനുള്ളിൽ സാവധാനം നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണിത്. സിംഹം വേട്ടയാടുന്നതും മറ്റ് ജീവികളെ ഉപദ്രവിക്കുന്നതുമായ വീഡിയോകളായിരിക്കും കൂടുതലും ആളുകൾ കണ്ടിരിക്കുക. എന്നാൽ ഈ ദൃശ്യങ്ങൾ നിങ്ങളുടെ മനസ്സിനെ ആർദ്രമാക്കും.

"ഇതാ നിങ്ങൾക്കായി ഒരു വെളുത്ത സിംഹക്കുട്ടി...ലോകത്ത് മൂന്ന് വെളുത്ത സിംഹങ്ങൾ മാത്രമേ കാട്ടിൽ സ്വതന്ത്രമായി ജീവിക്കുന്നുള്ളൂവെന്നാണ് വിശ്വസിക്കപ്പെടുന്നത്." വീഡിയോ പങ്കുവച്ചുകൊണ്ട് സുശാന്ത് നന്ദ കുറിച്ചു. നിരവധി പേരാണ് വീഡിയോ വളരെ ഹൃദയസ്പർശിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. "കാണാൻ അതിമനോഹരം! അവർ സുരക്ഷിതരും സന്തോഷത്തോടെയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയിലാണെങ്കിൽ ലൊക്കേഷൻ വെളിപ്പെടുത്തരുത്!" ഒരു ഉപയോക്താവ് കുറിച്ചു. "ആശംസകൾ സർ.... ഇത്തരമൊരു മനോഹരമായ വീഡിയോ പങ്കുവെച്ചതിന് വളരെ നന്ദി....ഒരു ലൈഫ് ടൈം വ്യൂ" മറ്റൊരു ഉപയോക്താവ് കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News