Mamata Banerjee: നീതി എവിടെ? കൊൽക്കത്ത കൊലപാതകത്തിൽ സിബിഐയ്ക്കെതിരെ ചോദ്യമുന്നയിച്ച് മമതാ ബാനർജി

സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കുമെന്നും ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കുമെന്നും മമത ബാനർജി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 28, 2024, 05:54 PM IST
  • ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കുമെന്ന് മമത ബാനർജി
  • ബിജെപിക്കാർ ഇരയ്ക്ക് നീതി ലഭിക്കണമെന്ന ലക്ഷ്യം മറന്ന് ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും മമത ബാനർജി
Mamata Banerjee: നീതി എവിടെ? കൊൽക്കത്ത കൊലപാതകത്തിൽ സിബിഐയ്ക്കെതിരെ ചോദ്യമുന്നയിച്ച് മമതാ ബാനർജി

വനിത ഡോക്ടർ കൊല്ലപ്പെട്ട കേസിൽ നീതി എവിടെ എന്ന്  സിബിഐയോട് ചോദ്യമുയർത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗത്തിൻ്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന  പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 

വനിത ഡോക്ടറുടെ മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം മാതാപിതാക്കളെ കണ്ടിരുന്നതായും മമത ബാനർജി പറഞ്ഞു. ''താൻ അഞ്ച് ദിവസം അവരോട് ചോദിച്ചു, എന്നാൽ അവർ കേസ് സിബിഐയ്ക്ക് വിട്ടു.  ഇപ്പോൾ 16 ദിവസമായി,  നീതി എവിടെ'' മുഖ്യമന്ത്രി ചോദിച്ചു.

Read Also: വയനാട് ഉരുള്‍പൊട്ടല്‍; ഡിഎന്‍.എ പരിശോധനയിലൂടെ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു

സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കുമെന്നും ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ബിജെപി പ്രവർത്തകരെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ദിവസം നടന്ന മാർച്ച് സംഘർഷമാക്കി തീർത്തത് ബിജെപിക്കാരാണെന്നും ഇരയ്ക്ക് നീതി ലഭിക്കണമെന്ന ലക്ഷ്യം മറന്ന് അവർ ഇപ്പോൾ ബംഗാളിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.

പ്രതിഷേധക്കാരെ തടഞ്ഞ പോലീസിനെയും മമത ബാനർജി അഭിനന്ദിച്ചു. സംഘർഷത്തിൽ ആക്രമണത്തിന് വിധേയരായിട്ടും അതിൽ തളരാതെ മറ്റ് മരണങ്ങൾ സംഭവിക്കാതെ തടയാൻ പോലീസിന് കഴിഞ്ഞെന്ന് മമത പറഞ്ഞു.

അതേസമയം ബിജെപിക്കാർ മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് അഭിഷേക് ബാനര്‍ജി. എന്തുകൊണ്ടാണ്  സിബിഐ ഇത് വരെ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. ''ഇന്ത്യ മുഴുവൻ നീതി ആവശ്യപ്പെടുന്നു, എന്നാൽ ചിലർ അതിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. ഉന്നാവോ, ഹത്രാസ്, കത്വ, ബദ്‌ലാപൂർ എന്നിവിടങ്ങളിലെ കേസുകളുടെ ഉത്തരവാദി അവരാണ്. ബലാത്സംഗക്കേസുകളിൽ സമയബന്ധിതമായ വിചാരണയും ശിക്ഷയും ഉണ്ടാകണം'' അഭിഷേക് പറഞ്ഞു.

മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ വൻ സംഘർഷമാണ് ഉണ്ടായത്. പ്രതിഷേധത്തിൽ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോ​ഗിക്കുകയും 200 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News