Corona എപ്പോൾ അവസാനിക്കും? പകർച്ചവ്യാധിയുടെ Third Wave നെക്കുറിച്ച് സർക്കാർ പറയുന്നത്

ചില സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു എങ്കിലും ആശങ്കയ്ക്ക് ഇതുവരെ ഒരു കുറവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.   12 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.  

Written by - Zee Malayalam News Desk | Last Updated : May 5, 2021, 10:11 PM IST
  • ചില സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം
  • എങ്കിലും ആശങ്കയ്ക്ക് ഇതുവരെ ഒരു കുറവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
  • കൊറോണ വൈറസ് ഒടുങ്ങുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല.
Corona എപ്പോൾ അവസാനിക്കും? പകർച്ചവ്യാധിയുടെ Third Wave നെക്കുറിച്ച് സർക്കാർ പറയുന്നത്

ന്യൂഡൽഹി: കൊറോണ വൈറസ് ഒടുങ്ങുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല.  മാത്രമല്ല രണ്ടാമത്തെ തരംഗത്തെ നേരിടാൻ ആരോഗ്യ സേവനങ്ങൾ അപര്യാപ്തമാണെന്ന് വ്യക്തമാകുകയാണ്.  അതേസമയം മൂന്നാം തരംഗത്തിനുള്ള തയ്യാറെടുപ്പുകളിൽ സർക്കാർ തിരക്കിലാണ്.   . 

കൊറോണയുടെ മൂന്നാം തരംഗം രാജ്യത്ത് വരുമെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയ് രാഘവൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്.  എന്നാൽ ഇത് എപ്പോൾ വരുമെന്നതിനെക്കുറിച്ചുള്ള ര്യത്തിൽ ഒരു നിഗമനത്തിലും എത്തിയിട്ടില്ല.

Also Read: LPG സിലണ്ടറിന്റെ വില 46 രൂപ കുറഞ്ഞു, പുതിയ നിരക്ക് മെയ് 1 മുതൽ പ്രാബല്യത്തിൽ

 

പുതിയ തരംഗത്തിനെ നേരിടാൻ തയ്യാറാകുക

കൊറോണ വൈറസ് (Coronavirus) എത്ര വേഗതയിലാണോ വ്യാപിക്കുന്നത് തിൽ നിന്നും മനസിലാക്കാം മൂന്നാമത്തെ തരംഗവും വരുമെന്നും എന്നാൽ ഇത് എപ്പോൾ വരുമെന്നോ ഏത് തലത്തിലായിരിക്കുമെന്നോ വ്യക്തമല്ലെന്നും കെ വിജയ് രാഘവൻ പറഞ്ഞു. എങ്കിലും പുതിയ തരംഗത്തിന് നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള വകഭേദങ്ങൾക്കെതിരെ വാക്സിൻ ഫലപ്രദമാണെന്നത് ഇപ്പോൾ ആശ്വാസകരമാണ് എങ്കിലും പുതിയ വകഭേദങ്ങൾ വരുമെന്നത് ആശങ്കാജനകമാണ്.

12 സംസ്ഥാനങ്ങളിലായി 1 ലക്ഷത്തിലധികം സജീവ കേസുകൾ

ചില സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുന്നുണ്ടെങ്കിലും ആശങ്ക ഇതുവരെ ശമിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 12 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ പോസിറ്റീവ് നിരക്ക് 25 ശതമാനത്തിൽ കൂടുതലാണ്. അല്പം അശ്രദ്ധ വലിയ പ്രശ്നമാകാം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 2.4 ശതമാനം കേസുകൾ വർദ്ധിച്ചു അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും മരണങ്ങളുടെ എണ്ണം വർദ്ധിച്ചു.

Also Read: Ganesh Puja:ഗണപതിയ്ക്ക് ബുധനാഴ്ച ഇപ്രകാരം പൂജ ചെയ്യു, വിഘ്നങ്ങൾ ഒഴിയുന്നതോടൊപ്പം ശനിദേവനും പ്രസാദിക്കും 

 

ഈ 10 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്

കൊറോണയുടെ പുതിയ കേസുകളിൽ 70.91 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഹരിയാന, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ ഏറ്റവും കൂടുതൽ 51,880 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിൽ നിന്നാണ്. കോവിഡ്19 കാരണം ഒരു ദിവസം രേഖപ്പെടുത്തിയത് 3780 മരണമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News