PM Kisan 15th Installment: പിഎം കിസാൻ 15-ാം ഗഡു നവംബര്‍ അവസാന വാരം കര്‍ഷകര്‍ക്ക് ലഭിക്കും!!

PM Kisan 15th Installment:  പിഎം കിസാൻ സമ്മാൻ നിധി യോജനയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 06:48 PM IST
  • രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്.
PM Kisan 15th Installment: പിഎം കിസാൻ 15-ാം ഗഡു നവംബര്‍ അവസാന വാരം കര്‍ഷകര്‍ക്ക് ലഭിക്കും!!

Update on PM Kisan 15th Installment: രാജ്യത്തെ നിര്‍ധനരായ കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana) നടപ്പാക്കിയിരിയ്ക്കുന്നത്. ഈ ക്ഷേമ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.  കഴിഞ്ഞ ഫെബ്രുവരി 27ന് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു കൈമാറിയിരുന്നു. ജൂലൈ 27 ന് ഈ പദ്ധതിയുടെ 14-ാം ഗഡു കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. 

Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക 
 
പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ  15-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. 

പിഎം കിസാൻ 15-ാം ഗഡു സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, 15-ാം ഗഡുവിനുള്ള പണം 2023 നവംബർ 27-ന് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചനകള്‍. റിപ്പോര്‍ട്ട് അനുസരിച്ച്, 15-ാം ഗഡു കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2023 നവംബർ 27-ന് വന്നുചേരാം. അതിനുശേഷം ഗുണഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ പരിശോധിക്കാം. 15-ാം ഗഡുവും  കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുകയാണ് ചെയ്യുക.

പ്രധാനമന്ത്രി കിസാൻ യോജനയുടെ പണം ആർക്ക് ലഭിക്കും?

നിങ്ങളും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റാൾമെന്‍റിന്‍റെ  ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ഇ-കെവൈസി ചെയ്യേണ്ടതുണ്ട്. അന്തിമമായി നൽകിയ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ നിങ്ങൾ ഗുണഭോക്തൃ ലിസ്റ്റിൽ പരിശോധിക്കണം.

ഗുണഭോക്താക്കളുടെ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം

 ആദ്യം പിഎം കിസാന്‍റെ പോർട്ടല്‍ സന്ദര്‍ശിക്കുക. 

ഇവിടെ 'Former's Corner'എന്നതിന് താഴെ 'Beneficiary List' ക്ലിക്ക് ചെയ്യുക.

ഇപ്പോൾ സംസ്ഥാനം, ജില്ല, തഹസിൽ, ബ്ലോക്ക്, വില്ലേജ് തിരഞ്ഞെടുക്കുക.

റിപ്പോർട്ട് ലഭിക്കാൻ ടാബിൽ ക്ലിക്ക് ചെയ്യുക.

കര്‍ഷകരെ സഹായിയ്ക്കുന്നതിനായി  കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്ന ഈ പദ്ധതിയില്‍ ഇപ്പോള്‍ നിരവധി മാറ്റങ്ങള്‍ ആണ് ഉണ്ടായിരിയ്ക്കുന്നത്. നേരത്തെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ ഗുണഭോക്താവിന്‍റെ  സ്റ്റാറ്റസ് പരിശോധിക്കുന്ന രീതി പൂർണമായും മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷനും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഗുണഭോക്താവിന്‍റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ നിങ്ങൾക്ക് രജിസ്ട്രേഷൻ നമ്പർ ആവശ്യമാണ്. 

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് അവരുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുകൂടാതെ, പിഎം കിസാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പൂരിപ്പിച്ച ഇ-കെവൈസി സമർപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച് വരുത്തിയവര്‍ക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ സഹായധനം ലഭിക്കില്ല  എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News