ഗുരുവായൂരില്‍ താലികെട്ട്‍, സദ്യ മൈസൂരില്‍; പരിഹാരമുണ്ടോ?? ഉണ്ട്..

താലികെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വേണമെന്ന് വധുവിന്‍റെ വീട്ടുകാര്‍, സദ്യ മൈസൂരില്‍ വേണമെന്ന് വരന്‍റെ വീട്ടുകാര്‍. 

Last Updated : Jun 24, 2018, 11:51 AM IST
ഗുരുവായൂരില്‍ താലികെട്ട്‍, സദ്യ മൈസൂരില്‍; പരിഹാരമുണ്ടോ?? ഉണ്ട്..

തൃശ്ശൂര്‍: താലികെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വേണമെന്ന് വധുവിന്‍റെ വീട്ടുകാര്‍, സദ്യ മൈസൂരില്‍ വേണമെന്ന് വരന്‍റെ വീട്ടുകാര്‍. 

സാധാരണ ഗതിയില്‍ ഇതിനു പരിഹാരം വിവാഹം തന്നെ വേണ്ടെന്നു വെയ്ക്കുന്നതായിരിക്കും. എന്നാല്‍, അവസാനം അവര്‍ കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ, എന്നാല്‍ ഇരു കൂട്ടരെയും തൃപ്തിപ്പെടുത്തുന്ന ഒരു പോംവഴി തന്നെ.

ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ താലികെട്ടിനും ചടങ്ങുകള്‍ക്കും ശേഷം വധു വരന്മാര്‍ നേരെ പോയത് ശ്രീകൃഷ്ണ കോളേജ് മൈതാനത്തെക്കായിരുന്നു. അവിടെ നിര്‍ത്തിയിട്ടുരുന്ന 'ഹെലികോപ്റ്റര്‍' അവരെ മൈസൂരിലെത്തിച്ചു. മൈസൂരിലെത്തി ഭേഷായി വിവാഹസദ്യ കഴിച്ചതോടെ ഇരു കൂട്ടരുടെയും തര്‍ക്കവും തീര്‍ന്നു. 

ഇരു വീട്ടുകാരുടെയും സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരുന്നു നവദമ്പതികളായ പ്രമിതയും ഗോവിന്ദും. 

മൈസൂരിലെ പ്രമുഖ കമ്പനി ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ഗോവിന്ദ്. 

 

 

Trending News