ബെംഗളൂരു : കർണാടക ഐടി മന്ത്രി സി എൻ അശ്വത് നാരായണും കോൺഗ്രസ് എംപി ഡി.കെ സുരേഷും തമ്മിൽ പൊതുവേദിയിൽ ഏറ്റുമുട്ടി ( Minister CN Ashwath Narayan DK Suresh mp fight). രാമനഗര ജില്ലയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രിയും ബെംഗളൂരു റൂറൽ എംപിയും തമ്മിൽ വാക്കേറ്റമുണ്ടായത്.
രാമാനഗരയിൽ ഡോ. ബി ആർ അംബേദ്കറിന്റെയും ബെംഗളൂരുവിന്റെ സ്ഥാപകനായ കെമ്പെഗൗഡയുടെയും പ്രതിമ അനാഛാദനം ചെയ്യുന്ന സർക്കാരിന്റെ പരിപാടിക്കിടെയാണ് ഇരു നേതാക്കളും നേർക്കുന്നേരെ എത്തിയത്. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയി വേദിയിലിരിക്കവെയാണ് ഇരു നേതാക്കളും തമ്മിൽ ഏറ്റമുട്ടലിന് ഒരുങ്ങിയത്.
വേദിയിൽ അശ്വത് നാരായൺ പ്രസംഗിക്കവെ കോൺഗ്രസ് എംപിയും ബെംഗളൂരു റൂറൽ എംഎൽസി എസ് രവിയും മന്ത്രിക്ക് നേരെ അടുക്കകുയായിരുന്നു. മന്ത്രിയും എംപിയും നേർക്കുന്നേരെ എത്തിയപ്പോൾ പോലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ഇരു നേതാക്കളെയും പിടിച്ച് മാറ്റുകയായിരുന്നു.
ಕಾಂಗ್ರೆಸ್ ಸಂಸ್ಕೃತಿ ಎಂದರೆ ಗೂಂಡಾ ಸಂಸ್ಕೃತಿ ಎಂಬುದಕ್ಕೆ ಇದಕ್ಕಿಂತ ಬೇರೆ ಉದಾಹರಣೆ ಬೇರೆ ಬೇಕಿಲ್ಲ.
ಒಬ್ಬ ಸಂಸದರಿಗೆ ರಾಜ್ಯದ ಮುಖ್ಯಮಂತ್ರಿ ಇರುವ ವೇದಿಕೆಯಲ್ಲಿ ಹೇಗೆ ವರ್ತಿಸಬೇಕೆಂಬ ಪರಿಜ್ಞಾನವಿಲ್ಲದಿರುವುದು ವಿಪರ್ಯಾಸ.
ಯಥಾ ರಾಜ ತಥಾ ಪ್ರಜಾ ಎಂಬಂತೆ ಕಾಂಗ್ರೆಸ್ ನಾಯಕರು, ಕಾರ್ಯಕರ್ತರು ವರ್ತಿಸುತ್ತಿರುವುದು ಖಂಡನೀಯ. pic.twitter.com/pp9GhdUIzl
— BJP Karnataka (@BJP4Karnataka) January 3, 2022
അതേസമയം എംഎൽസി എസ് രവി മന്ത്രി പ്രസംഗിച്ചുകൊണ്ടിരുന്ന മൈക്കുകൾ വലിച്ച് പറച്ച് എടുത്തെറുകയും ചെയ്തു. ശേഷം കോൺഗ്രസ് എംപി ഒറ്റയ്ക്ക് വോദിയിൽ കുത്തിയിരുന്ന പ്രതിഷേധിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...