ന്യൂഡൽഹി: ഫെബ്രുവരിയിൽ നടത്താനിരുന്ന വിവിധ സർവീസുകൾ റദ്ദാക്കി വിസ്താര എയർലൈൻസ്. ചില സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ കുറവാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നടപടിയിൽ പ്രതിഷേധിച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം പൊട്ടിപ്പുറപ്പെട്ടതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായതെന്നും വിവിധ സംസ്ഥാന സർക്കാരുകൾ നിയന്ത്രണണങ്ങൾ ഏർപ്പെടുത്തുന്നത് സർവീസുകളെ ബാധിക്കുന്നുണ്ടെന്നും വിസ്താര എയർലൈൻസ് വാക്താവ് പറയുന്നു.
യാത്രക്കാർക്ക് വേണ്ടി പരമാവധി സർവീസുകൾ നടത്താൻ ശ്രമിക്കുമെന്ന് വിസ്താര അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ മാർച്ച് 31 വരെയുള്ള യാത്രാ ബുക്കിംഗിൽ ഒരു തവണ റീഷെഡ്യൂൾ ചെയ്താൽ ഇനി പണം നൽകേണ്ടെതില്ലെന്നും ഒന്നിൽ കൂടുതൽ തവണ റീഷെഡ്യൂൾ ചെയ്താൽ മാത്രമേ അധിക തുക നൽകേണ്ടതുള്ളൂവെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...