ലോക്കൽ ട്രെയിനിൽ ഗംഭീര അടി; ആരും വിട്ടു കൊടുക്കുന്നില്ല

സീറ്റില്ലാത്തതാണോ അല്ലെങ്കിൽ  സീറ്റ് കിട്ടാതായതോണോ പ്രശ്നം എന്നത് വ്യക്തമല്ല

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 04:04 PM IST
  • നേരത്തെ താനെ-പൻവേൽ ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ടുമെന്റിനുള്ളിലെ സീറ്റിനെച്ചൊല്ലി സ്ത്രീകൾ തമ്മിൽ വാക്കേറ്റമുണ്ടായി
  • സ്ത്രീകൾ പരസ്പരം മുടി വലിക്കുന്നതും ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം
  • പോലീസുകാരിയും വഴക്ക് തടയാൻ രംഗത്തിറങ്ങിയെങ്കിലും ഒടുവിൽ പിൻവാങ്ങി
ലോക്കൽ ട്രെയിനിൽ ഗംഭീര അടി; ആരും വിട്ടു കൊടുക്കുന്നില്ല

മുംബൈ: ലോക്കൽ ട്രെയിനിൽ സീറ്റിനെ ചൊല്ലി സ്ത്രീ യാത്രക്കാർ തമ്മിലുണ്ടായ അടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.പശ്ചിമ റെയിൽവേ മുംബൈ ലോക്കൽ ട്രെയിനിലാണ് സംഭവം. രണ്ട് സ്ത്രീകൾ  തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം.

സംഭവം ഉടൻ തന്നെ അടിയായി മാറുന്നു. തിരക്കേറിയ ലേഡീസ് കംപാർട്ട്‌മെന്റിൽ സ്ത്രീകൾ പരസ്പരം അധിക്ഷേപിക്കുന്നതും ആക്രോശിക്കുന്നതും ഇടിക്കുന്നതും വലിക്കുന്നതും കാണാം. ചില യാത്രക്കാർ വഴക്കിടുന്ന സ്ത്രീകളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റു ചിലർ  ബഹളത്തിന് സാക്ഷിയായി നിൽക്കുന്നു. അടിയുടെ കാരണം വ്യക്തമല്ല.

 

നേരത്തെ, താനെ-പൻവേൽ ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ടുമെന്റിനുള്ളിലെ സീറ്റിനെച്ചൊല്ലി ഏതാനും സ്ത്രീകൾ തമ്മിൽ വൻ വാക്കേറ്റമുണ്ടായി. തീവണ്ടിക്കുള്ളിൽ സ്ത്രീകൾ പരസ്പരം മുടി വലിക്കുന്നതും ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാർ തമ്മിൽ തർക്കമുണ്ടായി. തൊട്ടുപിന്നാലെ തർക്കം രൂക്ഷമാവുകയും അത് വാക്കേറ്റമായി മാറുകയും ചെയ്തു. ഒരു പോലീസുകാരിയും വഴക്ക് തടയാൻ രംഗത്തിറങ്ങിയെങ്കിലും അവർ ആക്രമിക്കപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News