Viral Video: രാഷ്ട്രീയം മാത്രമല്ല, ഫാഷന്‍ ഷോയും വഴങ്ങും, ഹീറോയെപ്പോലെ റാംപ് വാക്ക് നടത്തുന്ന AAP MP രാഘവ് ഛദ്ദ..!! വീഡിയോ വൈറല്‍

  ഇത്തവണത്തെ ലാക്‌മെ ഫാഷൻ വീക്കില്‍  തികച്ചും അപ്രതീക്ഷിതമായി  ഒരു താരത്തെ കണ്ട് ഫാഷന്‍ പ്രേമികള്‍ അമ്പരന്നു...  ഫാഷന്‍ ഷോയില്‍  ഷോ സ്റ്റോപ്പർ ആയി എത്തിയത് മറ്റാരുമായിരുന്നില്ല,  ആം ആദ്മി പാര്‍ട്ടി എം പി  രാഘവ് ഛദ്ദയായിരുന്നു ആ പുതിയ താരം.

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 12:24 PM IST
  • ഞായറാഴ്ച നടന്ന ലാക്‌മെ ഫാഷൻ ഷോയിൽ ഡിസൈനർ പവൻ സച്ച്‌ദേവിന്‍റെ ഷോ സ്റ്റോപ്പറായാണ് റാംപിൽ രാഘവ് ഛദ്ദ അരങ്ങേറ്റം കുറിച്ചത്
  • കാണികള്‍ ഏറെ ആരവത്തോടെയാണ് ഫാഷന്‍ ലോകത്തെ പുതിയ താരത്തെ വരവേറ്റത്.
Viral Video: രാഷ്ട്രീയം മാത്രമല്ല, ഫാഷന്‍ ഷോയും വഴങ്ങും, ഹീറോയെപ്പോലെ റാംപ് വാക്ക് നടത്തുന്ന AAP MP രാഘവ് ഛദ്ദ..!! വീഡിയോ വൈറല്‍

Viral Video:  ഇത്തവണത്തെ ലാക്‌മെ ഫാഷൻ വീക്കില്‍  തികച്ചും അപ്രതീക്ഷിതമായി  ഒരു താരത്തെ കണ്ട് ഫാഷന്‍ പ്രേമികള്‍ അമ്പരന്നു...  ഫാഷന്‍ ഷോയില്‍  ഷോ സ്റ്റോപ്പർ ആയി എത്തിയത് മറ്റാരുമായിരുന്നില്ല,  ആം ആദ്മി പാര്‍ട്ടി എം പി  രാഘവ് ഛദ്ദയായിരുന്നു ആ പുതിയ താരം.

രാഷ്രീയം മാത്രമല്ല ഫാഷന്‍ ഷോയും തനിക്ക് വഴങ്ങുമെന്ന്  തെളിയിച്ചിരിയ്ക്കുകയാണ്  AAP MP രാഘവ് ഛദ്ദ..!!  

Also Read:  Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!

ഞായറാഴ്ച നടന്ന ലാക്‌മെ ഫാഷൻ ഷോയിൽ ഡിസൈനർ പവൻ സച്ച്‌ദേവിന്‍റെ  ഷോ സ്റ്റോപ്പറായാണ് റാംപിൽ  രാഘവ് ഛദ്ദ അരങ്ങേറ്റം കുറിച്ചത്. കറുത്ത നിറത്തിലുള്ള ലെതര്‍ ഡ്രസ് അണിഞ്ഞെത്തിയ രാഘവ് ഛദ്ദ വളരെ സുന്ദരനായി കാണപ്പെട്ടു. കാണികള്‍ ഏറെ ആരവത്തോടെയാണ് ഫാഷന്‍ ലോകത്തെ പുതിയ താരത്തെ വരവേറ്റത്.  നേതാവിന്‍റെ പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ തരംഗമാകുകയാണ്.   

ആം ആദ്മി പാർട്ടി എംപി  രാഘവ് ഛദ്ദ ഒരു ഹീറോയെപ്പോലെ റാംപ് വാക്ക് നടത്തുന്നു.  - വീഡിയോ കാണാം  

ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും  ഡല്‍ഹിയില്‍ നിന്നുള്ള MLAയുമായ രാഘവ് ഛദ്ദ അടുത്തിടെയാണ്  ഡല്‍ഹി MLA സ്ഥാനം രാജിവച്ചത്. അടുത്തിടെ ഇദ്ദേഹം  പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.    

അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയമാണ് നേടിയത്.  ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത്  യുവ നേതാവ് രാഘവ് ഛദ്ദയായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റും നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News