Viral Video: നവദമ്പതികൾക്ക് അസാധാരണ വിവാഹ സമ്മാനങ്ങളുമായി സുഹൃത്തുക്കൾ

വിവാഹ സമ്മാനമായി പെട്രോളും ഡീസലും നൽകിയാൽ അത്ഭുതം തോന്നും. എന്നാൽ വിലപിടിപ്പുള്ള സമ്മാനങ്ങളാണല്ലോ വിവാഹത്തിന് നൽകുന്നത്, അതിനാൽ ഇന്ധന വിലവർദ്ധനവിന്‍റെ കാലത്ത് തമിഴ്നാട്ടിൽ നവ വധൂവരന്മാർക്ക് സുഹൃത്തുക്കൾ നൽകിയത് ഓരോ കുപ്പി പെട്രോളും ഡീസലുമാണ്. ഇതിന്‍റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 8, 2022, 05:59 PM IST
  • തമിഴ്‌നാട് സ്വദേശികളായ ഗിരീഷ് കുമാറിന്റെയും കീർത്തനയുടെയും സുഹൃത്തുക്കളാണ് വിവാഹ സമ്മാനമായി ദമ്പതികൾക്ക് പെട്രോൾ ഡീസൽ സമ്മാനമായി നൽകിയത്.
  • സുഹൃത്തുക്കൾ നൽകിയ സമ്മാനം കണ്ടു ബന്ധുമിത്രതികളെ പോലെ ദമ്പതികളും ആദ്യം അമ്പരന്നെങ്കിലും പിന്നീട് ആഹ്ലാദത്തോടെ സമ്മാനം സ്വീകരിക്കുകയായിരുന്നു.
  • കൗതുകകരമായ ഈ വിവാഹ സമ്മാനം നൽകുന്ന കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്.
Viral Video: നവദമ്പതികൾക്ക് അസാധാരണ വിവാഹ സമ്മാനങ്ങളുമായി സുഹൃത്തുക്കൾ

ചെന്നൈ: വിവാഹ ദിനത്തിൽ  അസാധാരണമായ സമ്മാനങ്ങളുമായി സുഹൃത്തുക്കൾ. ഇന്ത്യയിൽ ഇന്ധനവില വർധിച്ചു കൊണ്ടിരിക്കെയാണ്,  തമിഴ്‌നാട്  സ്വദേശികളായ  ഗിരീഷ് കുമാറിന്റെയും കീർത്തനയുടെയും സുഹൃത്തുക്കളാണ് വിവാഹ സമ്മാനമായി ദമ്പതികൾക്ക് പെട്രോൾ ഡീസൽ സമ്മാനമായി നൽകിയത്.

ഇന്ധനവില കുതിച്ചുയരുന്ന കാലത്ത് ഇരുവരുടെയും സുഹൃത്തുക്കൾക്ക് വിവാഹ സമ്മാനമായി ഒരു ലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും സമ്മാനിക്കുന്നതാണ് ചെങ്കൽപട്ട് ജില്ലയിലെ ചെയ്യൂരിൽ നടന്ന വിവാഹ സൽക്കാരത്തിൽ കണ്ടത്.  സുഹൃത്തുക്കൾ നൽകിയ സമ്മാനം കണ്ടു  ബന്ധുമിത്രതികളെ പോലെ  ദമ്പതികളും ആദ്യം അമ്പരന്നെങ്കിലും പിന്നീട് ആഹ്ലാദത്തോടെ സമ്മാനം സ്വീകരിക്കുകയായിരുന്നു.

Read Also: Salary Hike Report: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത...!! ഈ വർഷം ശമ്പളം 8-12% വര്‍ദ്ധിച്ചേക്കാം

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ പെട്രോൾ, ഡീസൽ വില 9 രൂപയിലധികമാണ് വർധിച്ചത്. ചെന്നൈയില്‍ വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 110.89 രൂപയും ഡീസലിന് 100.98 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നു.  നേരത്തെ 2021 ഫെബ്രുവരിയിൽ, തമിഴ്‌നാട്ടിലെ ഒരു നവദമ്പതികൾക്ക് ഗ്യാസ് സിലിണ്ടർ, ഉള്ളി മാല എന്നിവ പോലെ അസാധാരണമായ സമ്മാനങ്ങൾ ലഭിച്ചിരുന്നു. എന്നിരുന്നാലും  കൗതുകകരമായ ഈ വിവാഹ സമ്മാനം നൽകുന്ന  കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News