Viral Video: റോഡിൽ വജ്രങ്ങൾ വീണിട്ടുണ്ട്, ആളുകൾ വാരിയെടുക്കാൻ തുടങ്ങി- പക്ഷെ ട്വിസ്റ്റ് വേറെ

സൂറത്തിലാണ് സംഭവം 'ഡയമണ്ട് സിറ്റി ഓഫ് ഇന്ത്യ' എന്ന പേരിലറിയപ്പെടുന്ന സൂറത്തിലെ സിറ്റികളിലൊന്നിൽ  ഒരു വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങൾ അബദ്ധത്തിൽ നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യം വന്ന വാർത്ത

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 03:35 PM IST
  • സാമ്പത്തിക മാന്ദ്യം വജ്രവ്യാപാരികളെ തെരുവിൽ തങ്ങളുടെ വജ്രങ്ങൾ വലിച്ചെറിയാൻ പ്രേരിപ്പിച്ചെന്നും ചില റിപ്പോർട്ടുകൾ വന്നു
  • വാർത്ത പ്രചരിച്ചതോടെ ആളുകൾ പാഞ്ഞെത്തി. ഒപ്പം തെരുവിലെ മണൽ വരെ തൂത്ത് വാരി
  • ആളുകൾ തെരുവുകളിൽ വജ്രം പെറുക്കുന്ന വീഡിയോ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വൈറലായത്
Viral Video: റോഡിൽ വജ്രങ്ങൾ വീണിട്ടുണ്ട്, ആളുകൾ വാരിയെടുക്കാൻ തുടങ്ങി- പക്ഷെ ട്വിസ്റ്റ് വേറെ

സൂറത്ത്: റോഡിൽ നിറയെ വിലകൂടിയ വജ്രങ്ങൾ വീണിട്ടുണ്ട്. ഇപ്പോൾ ചെന്നാൽ വാരിയെടുക്കാം. വാർത്ത കേട്ടവർ കേട്ടവർ പാഞ്ഞു. നിരത്തിൽ കിടന്ന വജ്രങ്ങൾ പെറുക്കാൻ തുടങ്ങി. കയ്യിൽ കിട്ടിയ അത്രയും വാരിയെടുത്ത് ഓരോരുത്തരായി മുങ്ങി.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം 'ഡയമണ്ട് സിറ്റി ഓഫ് ഇന്ത്യ' എന്ന പേരിലറിയപ്പെടുന്ന സൂറത്തിലെ സിറ്റികളിലൊന്നിൽ  ഒരു വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങൾ അബദ്ധത്തിൽ നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. സാമ്പത്തിക മാന്ദ്യം വജ്രവ്യാപാരികളെ തെരുവിൽ തങ്ങളുടെ വജ്രങ്ങൾ വലിച്ചെറിയാൻ പ്രേരിപ്പിച്ചെന്നും ചില റിപ്പോർട്ടുകൾ വന്നു. വാർത്ത പ്രചരിച്ചതോടെ ആളുകൾ പാഞ്ഞെത്തി. ഒപ്പം തെരുവിലെ മണൽ വരെ തൂത്ത് വാരി.

 

ആളുകൾ തെരുവുകളിൽ വജ്രം പെറുക്കുന്ന വീഡിയോ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വൈറലായത്. എന്നാൽ ട്വിസ്റ്റ് അവിടെയൊന്നുമല്ലായിരുന്നു. ആളുകൾ പെറുക്കി കൂട്ടിയ വജ്രം ഒറിജിനൽ അല്ലായിരുന്നുവത്രെ. ഇത് വെറും അമേരിക്കൻ വജ്രമാണത്രെ.എന്ന് വെച്ചാൽ വില കുറഞ്ഞ ഇമിറ്റേഷൻ സ്റ്റോൺ ആയിരുന്നുവത്രെ. ഇതിന് പിന്നാലെ പോലീസ് ആരാണ് ഇത്തരത്തിൽ വജ്രം ഉപേക്ഷിച്ചതെന്ന് പരിശോധിച്ച് വരികയാണ്. എന്നാൽ ഇത് ആരൊ പ്രാങ്ക് ഒപ്പിച്ചതാകമെന്നും ചില റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News