മുംബൈ ലോക്കൽ ട്രെയിനിൽ ഇപ്പോഴും നല്ല തിരക്കാണ്. അതിനോടൊപ്പം തന്നെ രാവിലെയും വൈകിട്ടും ഓഫീസ് സമയങ്ങൾ കൂടിയാണെങ്കിൽ തിരക്ക് പിന്നെയും വർധിപ്പിക്കും. ഈ സമയങ്ങളിൽ ട്രെയിനുകളിൽ സീറ്റ് ലഭിക്കുകയെന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സീറ്റ് കിട്ടിയാൽ ആരും അത് വിട്ട് കളയാനും തയ്യാറാകാറില്ല. ഇപ്പോൾ മുംബൈ ലോക്കൽ ട്രെയിനിൽ ഒരു സീറ്റിനെ ചൊല്ലി കുറച്ച് സ്ത്രീകൾ തമ്മിൽ ഉണ്ടായ വഴക്കാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വഴക്കിനെ തുടർന്ന് ലോക്കൽ ട്രെയിനിലെ ഒരു ഉദ്യോഗസ്ഥയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ത്രീകൾ തമ്മിലുള്ള വഴക്കിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Viral Video : Women engaged in fight, pulls each other’s hair in Thane-Panvel Local Train #viral #viralvideos #instantviral #thane #panvel #mumbai pic.twitter.com/9wWxAQvI6l
— Instant Viral (@instantviral_in) October 6, 2022
ഒക്ടോബർ 6, വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. നവി മുംബൈയിലെ തുർഭെ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന താനെ - പൻവേൽ ലോക്കൽ ട്രെനിനുള്ളിലാണ് സംഭവം നടന്നതെന്ന് വാഷി റെയിൽവേ സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ എസ് കടാരെ പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് ട്രെയിനിന് ഉള്ളിൽ ഒരു സീറ്റിനെ ചൊല്ലി മൂന്ന് സ്ത്രീകൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് ഇത് ഒരു സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു.
ALSO READ: Viral Video: ചീറ്റപ്പുലി ഇരപിടിക്കുന്നത് കണ്ടിട്ടുണ്ടോ? ഓടി തുടങ്ങിയാല്‍ പിന്നെ ഒന്നും കാണില്ല
വഴക്ക് അവസാനിപ്പിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥയെയും ഈ സ്ത്രീകൾ ആക്രമിക്കുകയും ഉദ്യോഗസ്ഥയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അടക്കം മൂന്ന് പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം വാഷി ജിആർപി സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...