Viral Video : ബെംഗളൂരുവിൽ ഫ്ലൈ ഓവറിന്റെ മുകളിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്; ട്രാഫിക് ബ്ലോക്കിൽ പെട്ട് നഗരം

Bengaluru Man throws Currency Notes : ബെംഗളൂരു നഗരത്തിലെ കെ.ആർ മാർക്കറ്റ് ഫ്ലൈ ഓവറിന്റെ മുകളിൽ നിന്നാണ് യുവാവ് നോട്ടുകൾ വാരിയെറിഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 04:50 PM IST
  • കറുത്ത സ്യൂട്ട് ധരിച്ച് ബൈക്കിലാണ് യുവാവെത്തിയാണ് നോട്ടുകൾ ഫ്ലൈ ഓവറിന്റെ താഴേക്കെറിഞ്ഞത്
  • സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പോലീസ് ഉടനെത്തുകയും ചെയ്തു
  • ഏകദേശം 3000 ത്തോളം രൂപ വരുന്ന നോട്ടുകളാണ് താഴേക്കെറിഞ്ഞത്
  • സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Viral Video : ബെംഗളൂരുവിൽ ഫ്ലൈ ഓവറിന്റെ മുകളിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്; ട്രാഫിക് ബ്ലോക്കിൽ പെട്ട് നഗരം

ബെംഗളൂരു : പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നോട്ടുകെട്ടുകൾ നഗരത്തിന്റെ ഒത്ത നടുക്ക് വന്ന് വീണാൽ എങ്ങനെ ഇരിക്കും? അതാണ് ഇന്ന് ബെംഗളൂരുവിൽ കെ.ആർ മാർക്കറ്റിന്റെ സമീപത്തെ നടന്നത്. കെ.ആർ മാർക്കറ്റ് ഫ്ലൈ ഓവറിന്റെ താഴെ നിന്നവരുടെ മുന്നിലേക്ക് നോട്ട് കെട്ടുകൾ വന്ന് പതിക്കുകയായിരുന്നു. സംഭവം എന്താണ് അറിയാൻ ഫ്ലൈ ഓവറിന്റെ മുകളിലേക്ക് നോക്കിയപ്പോൾ ഒരാൾ അവിടെ നിന്നും നോട്ടുകൾ വാരി എറിയുകയാണ്. താഴേക്ക് വീഴുന്നത് നോട്ടുകളാണെന്ന് അറിഞ്ഞതോടെ അത് സ്വന്തമാക്കാൻ റോഡ് മധ്യത്തിൽ ഒരു കൂട്ടം തന്നെ കൂടി.

കറുത്ത സ്യൂട്ട് ധരിച്ച് ബൈക്കിലാണ് യുവാവെത്തിയാണ് നോട്ടുകൾ ഫ്ലൈ ഓവറിന്റെ താഴേക്കെറിഞ്ഞത്. അതോടൊപ്പം കഴുത്തിൽ വലിയ ഒരു ക്ലോക്കും യുവാവ് ധരിച്ചിട്ടുണ്ട്. കൈയ്യിൽ ഒരു ബാഗും കരുതി അതിലാണ്  നോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. ഫ്ലൈ ഓവറിന്റെ ഇരുവശങ്ങളിലുമെത്തിയാണ് യുവാവ് നോട്ടുകൾ വിതറിയത്. സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പോലീസ് ഉടനെത്തുകയും ചെയ്തു. പോലീസിനെ കണ്ടതോടെ യുവാവ് തന്റെ ബൈക്കിൽ കടന്നു കളയുകയായിരുന്നു.

ALSO READ : Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ

പ്രാഥമിക അന്വേഷണത്തിൽ യുവാവ് ഫ്ലൈ ഓവറിന്റെ താഴേക്ക് വിതറിയത് പത്ത് രൂപ നോട്ടുകൾ മാത്രമാണെന്ന് പോലീസ് അറിയിച്ചു. ഏകദേശം 3000 ത്തോളം രൂപ വരുന്ന നോട്ടുകളാണ് താഴേക്കെറിഞ്ഞത്. അതേസമയം യുവാവ് നോട്ടുകൾ വിതറുന്നത് മറ്റൊരാൾ ചിത്രീകരിക്കുന്നുണ്ടെന്നും ദൃസാക്ഷികൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News