Viral Video : സിംഹത്തെ തൂക്കിയെടുത്തെറിഞ്ഞ് കാട്ടുപോത്ത്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

പെൺസിംഹത്തിന്റെ ആക്രമണത്തിൽ അവശതയിലായിരിക്കുന്ന കാട്ടുപോത്തിനെ രക്ഷിക്കാനെത്തുന്ന മറ്റൊരു കാട്ടുപോത്തിന്റെ വീഡിയോയാണ് ട്രെൻഡിങ്ങായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 07:55 PM IST
  • പെൺസിംഹത്തിന്റെ ആക്രമണത്തിൽ അവശതയിലായിരിക്കുന്ന കാട്ടുപോത്തിനെ രക്ഷിക്കാനെത്തുന്ന മറ്റൊരു കാട്ടുപോത്തിന്റെ വീഡിയോയാണ് ട്രെൻഡിങ്ങായിരിക്കുന്നത്.
  • രണ്ട് തവണയാണ് പോത്ത് സിംഹത്തെ 'എയറിൽ' നിർത്തുന്നത്.
  • ശേഷം സിംഹം പേടിച്ചോടി പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
Viral Video : സിംഹത്തെ തൂക്കിയെടുത്തെറിഞ്ഞ് കാട്ടുപോത്ത്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

Viral Video : ഒരു ഉറ്റ ചങ്ങാതി ഉണ്ടെങ്കിൽ ഏത് അപകടകരമായ സന്ദർഭത്തിൽ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കും. അത് ഇപ്പോൾ നിങ്ങളുടെ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണെങ്കിലും അവർ അവരുടെ സുരക്ഷ പോലും നോക്കാതെ തന്റെ ഉറ്റ സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. ഒരുകാര്യം അത് നിങ്ങളുടെ ഉറ്റ ചങ്ങാതി തന്നെയായിരിക്കണം. അതിന് ഏറ്റവും ഉദ്ദാഹരണമായി ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

പെൺസിംഹത്തിന്റെ ആക്രമണത്തിൽ അവശതയിലായിരിക്കുന്ന കാട്ടുപോത്തിനെ രക്ഷിക്കാനെത്തുന്ന മറ്റൊരു കാട്ടുപോത്തിന്റെ വീഡിയോയാണ് ട്രെൻഡിങ്ങായിരിക്കുന്നത്. തൂക്കിയടി എന്ന് പറയുന്നത് ഇതാണെന്നാണ് വൈറലായിരിക്കുന്ന വീഡിയോയ്ക്ക് താഴെ കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. 

ALSO READ : Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ

കാട്ടുപോത്തിനെ രക്ഷിക്കാനായി എത്തുന്ന മറ്റൊരു കാട്ടുപോത്ത് സിംഹത്തെ തന്റെ കൊമ്പുകൊണ്ട് തൂക്കിയെറിയുകയായിരുന്നു. രണ്ട് തവണയാണ് പോത്ത് സിംഹത്തെ 'എയറിൽ' നിർത്തുന്നത്. ശേഷം സിംഹം പേടിച്ചോടി പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. 

ഓവ്സം നേച്ചർ ആൻഡ് ഇക്രെഡിബിൾ സയൻസ് എന്ന ട്വിറ്റർ പേജാണ് 9 സക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News