'ശ്രീവല്ലി'ക്കൊരു ചിംപാൻസി വേർഷൻ - വീഡിയോ വൈറൽ

അല്ലു അർജുനും രശ്മിക മന്ദാനയും ഒരുമിച്ചുള്ള ഈ പാട്ടിന് ഒരു ചിംപാൻസി ചുവടുവച്ചാൽ എങ്ങനെയിരിക്കും? ഗാനത്തിന് ചുവടുവച്ച് കൊണ്ട് സോഷ്യൽ മീഡിയയെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ചിംപാൻസി.

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 02:26 PM IST
  • അല്ലു അർജുനും രശ്മിക മന്ദാനയും ഒരുമിച്ചുള്ള ഈ പാട്ടിന് ഒരു ചിംപാൻസി ചുവടുവച്ചാൽ എങ്ങനെയിരിക്കും?
  • ഗാനത്തിന് ചുവടുവച്ച് കൊണ്ട് സോഷ്യൽ മീഡിയയെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ചിംപാൻസി.
  • ചിംപാൻസിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ശ്രീവല്ലി'ക്കൊരു ചിംപാൻസി വേർഷൻ - വീഡിയോ വൈറൽ

അല്ലു അർജുൻ ചിത്രം പുഷ്പ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവുമധികം ട്രെൻഡിങ് ആയത് ശ്രീവല്ലി എന്ന ​ഗാനമാണ്. ലോകമെമ്പാടും ശ്രീവല്ലി ഹിറ്റ് ആകുകയും സാധാരണക്കാർ തുടങ്ങി പ്രമുഖർ വരെ പാട്ടിന് ചുവടുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഇത് ട്രെൻഡിങ് തന്നെയാണ്. ശ്രീവല്ലി മനുഷ്യർ കളിക്കുന്നത് നമ്മൾ കുറെ കണ്ട് കഴിഞ്ഞു. ഇനി ഒരു കുരങ്ങ് ആ ​ഗാനത്തിന് ചുവട് വയ്ക്കുന്നത് ഒന്ന് കണ്ട് നോക്കാം. 

അല്ലു അർജുനും രശ്മിക മന്ദാനയും ഒരുമിച്ചുള്ള ഈ പാട്ടിന് ഒരു ചിംപാൻസി ചുവടുവച്ചാൽ എങ്ങനെയിരിക്കും? ഗാനത്തിന് ചുവടുവച്ച് കൊണ്ട് സോഷ്യൽ മീഡിയയെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ചിംപാൻസി. ചിംപാൻസിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൃ​ഗശാലയിൽ ചിംപാൻസി നടക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. ശ്രീവല്ലി ​ഗാനത്തിൽ അല്ലു അർജുന്റെ സ്റ്റെപ്പ് പോലെ തോന്നിയത് കൊണ്ടാകാം ചിംപാൻസിയുടെ ആ നടത്തത്തിനൊപ്പം ​ആ പാട്ട് പ്ലേ ചെയ്തത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dinesh Sanu (@dinesh_adhi)

 

രസകരമായ ഈ വീഡിയോ dinesh_adhi എന്ന പേരിലുള്ള ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ ഈ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News