Patna: Covid Vaccine നല്‍കുന്ന ആരോഗ്യപ്രവര്‍ത്തക വര്‍ത്തമാനം പറയുന്ന തിരക്കില്‍ സിറിഞ്ചില്‍ മരുന്ന് നിറയ്ക്കാന്‍ മറന്നു...!! കോവിഡ് വാകിസിനേഷനെടുക്കാന്‍ എത്തിയ ആള്‍ക്ക് കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പു നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നടപടി സ്വീകരിച്ച് അധികൃതര്‍...
ബീഹാറിലെ ഛപ്രയിലെ ഒരു വാക്സിൻ വിതരണ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ജൂണ്‍ 21നാണ് സംഭവം നടന്നത്. എല്ലാ വിശേഷങ്ങളും ക്യാമറയില്‍ പകര്‍ത്തുക എന്നത് ഇന്ന് ആളുകള്‍ക്ക് ഒരു ഹരമാണ്. അത്തരത്തില്‍ വാക്‌സിനെടുക്കാന്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വീണ്ടും കാണാനിടയായപ്പോഴാണ് മരുന്നില്ലാതെയാണ് കുത്തിവയ്പ്പ് നടന്നത് എന്ന് വ്യക്തമായത്.
Somewhere in #Bihar , Look at Bihari style , without vaccine giving injection, but friends were recording everything on mobile & when they came back to home , saw the truth @DrJwalaG @ShibuVarkey_dr @mangalpandeybjp @ArvinderSoin #FreeVaccine pic.twitter.com/IcCwFTXlMy
— The Warrior X (@optimusprime699) June 24, 2021
യുവാവ് വാക്‌സിനെടുക്കാന്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. സംസാരത്തിനിടെ നഴ്‌സ് പുതിയ സിറിഞ്ച് എടുത്ത് മരുന്ന് കയറ്റാതെ നേരിട്ട് കുത്തിവയ്ക്കുന്നത് വീഡിയോയില്‍ കാണാം. മരുന്ന് ഇല്ലാതെയാണ് കുത്തിവയ്പ്പ് നടന്നതെന്ന് ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും കുത്തിവയ്ക്കാന്‍ നഴ്‌സ് തയ്യാറായെങ്കിലും കടുത്ത തലവേദന മൂലം യുവാവ് സമ്മതിച്ചില്ല.
എന്നാല്‍, സംഭവം വൈറലായതോടെ നഴ്‌സിനെ ജോലിയില്‍ നിന്ന് നീക്കി. നഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ശരൺ ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ (ഡിഐഒ) ഡോ. അജയ് കുമാർ പറഞ്ഞു.
അതേസമയം, വാക്സിൻ വിതരണ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...