Viral Video: ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന ദൃശ്യങ്ങൾ സിംഹം പോലും പ്രതീക്ഷിക്കാത്ത ഒന്നാണ്.  എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.    

Written by - Ajitha Kumari | Last Updated : Sep 16, 2022, 12:06 PM IST
  • ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി
  • വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന ദൃശ്യങ്ങൾ സിംഹം പോലും പ്രതീക്ഷിക്കാത്ത ഒന്നാണ്
Viral Video: ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: സിംഹത്തിന്റെ അലറൽ കേൾക്കുമ്പോൾ തന്നെ കാട്ടിലെ മറ്റ്  മൃഗങ്ങൾ വാലും ചുരുട്ടി ഓടിപ്പോകാറുണ്ട്.  ശക്തിയും ബുദ്ധിശക്തിയും കണക്കിലെടുത്താണല്ലോ കാട്ടിലെ രാജാവായി സിംഹത്തെ കണക്കാക്കുന്നത്. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയിൽ ധാരാളം അപ്‌ലോഡ് ചെയ്യാറുണ്ട്.  അതിൽ കൂടുതലും സിംഹവും ആനയും കാട്ടുപോത്തും ഒക്കെയാണ് വരുന്നതും.  സോഷ്യൽ മീഡിയയിൽ എപ്പോൾ എന്ത് തരത്തിലുള്ള വീഡിയോകൾ കാണാൻ കഴിയും എന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല എന്നത് വാസ്തവമായ കാര്യമാണ്.   ഇപ്പോഴിതാ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിൽ ഒരു ആൺ സിംഹത്തേയും പെൺ സിംഹത്തേയും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോയിൽ കാണാൻ കഴിയും ആൺസിംഹം ശരിക്കും മസ്തിയടിക്കാനുള്ള മൂഡിലാണെന്നത്. എന്നാൽ അവിടെ പെൺസിംഹം കിടന്നുറങ്ങുകയായിരുന്നു.  ഇതുകണ്ട ആൺസിംഹം പെൺസിംഹത്തിനോട് കളിക്കാൻ ചെന്നത് ശരിക്കും പണികിട്ടിയപോലെ ആയിട്ടുണ്ട്. വീഡിയോ ശരിക്കും തരംഗം സൃഷ്ടിക്കുകയാണ്.  

Also Read: മൂർഖന്മാരുടെ മുന്നിൽ കൂസാതെ ആൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സുഖമായി കിടന്നുറങ്ങുന്ന ഒരു പെൺസിംഹത്തേയും മസ്തി അടിക്കുന്ന ഒരു ആൺസിംഹത്തേയും.  ദൂരെനിന്ന് തന്നെ ആൺസിംഹം കാണുന്നുണ്ടായിരുന്നു ഉറങ്ങുന്ന പെൺസിംഹത്തെ.  പെൺസിംഹം നല്ല ഉറക്കം പിടിച്ചതും ഇവൻ പതുങ്ങി പതുങ്ങി അതിന്റെ അടുത്തെത്തി ശല്യം ചെയ്യാൻ നോക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  പിന്നെയല്ലേ കാണേണ്ടത്... പെൺസിംഹത്തിന്റെ പുറത്ത് തൊട്ടതും തികച്ചും അപ്രതീക്ഷിതമായി അത് ആൺസിംഹത്തിന്റെ പുറത്തേക്ക് ചാടി വീഴുകയായിരുന്നു.  സത്യം പറഞ്ഞാൽ അത്  ആൺസിംഹം തീരെ പ്രതീക്ഷിച്ചില്ല. ദേഷ്യംകൊണ്ട് അലറിയടിക്കുന്ന പെൺസിംഹത്തേയാണ് പിന്നീട് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  എങ്കിലും കുറച്ച് നിമിഷങ്ങൾക്ക് ശേഷം എല്ലാം സാധാരണ നിലയിലാകുന്നതും നിങ്ങൾക്ക് കാണാം. വീഡിയോ കാണാം...

Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ 

Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

പെൺസിംഹത്തിന്റെ ദേഷ്യം കാണുമ്പോൾ ശരിക്കും നമ്മൾ ഒന്ന് പേടിച്ചുപോകും.  എന്തായാലും സിംഹങ്ങൾ തമ്മിലുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ @bkbuc എന്ന ട്വിറ്റർ അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ശരിക്കും  വൈറലാകുകയാണ്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത് ഒപ്പം 145.2k വ്യൂസും ധാരാളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News