Viral Video: യോഗ ചെയ്യാന്‍ യുവതിയ്ക്ക് കൂട്ടിന് നായ, വീഡിയോ വൈറല്‍

മുഗങ്ങളുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 07:35 PM IST
  • മാഗ്നസ് എന്ന പേരുള്ള ഒരു നായ യോഗ മാറ്റ് വിരിയ്ക്കുന്നതും ഉടമയെ അനുകരിയ്ക്കുന്നതും അവരുടെ എല്ലാ നീക്കങ്ങളും അതേപടി അനുകരിയ്ക്കുന്നതും വീഡിയോയില്‍ കാണാം.
Viral Video: യോഗ ചെയ്യാന്‍ യുവതിയ്ക്ക് കൂട്ടിന് നായ, വീഡിയോ വൈറല്‍

Viral Video: മുഗങ്ങളുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.  

നായ്ക്കുട്ടികളും പൂച്ചകളും ആനക്കുട്ടികളും വന്യമൃഗങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ മൃഗങ്ങളുടെ  വീഡിയോകൾ ഇന്‍റര്‍നെറ്റില്‍  ധാരാളമാണ്.  വളര്‍ത്തു മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ കൂടുതല്‍ രസമാണ്.  നാം പഠിപ്പിക്കുന്ന കാര്യങ്ങള്‍ അനുസരണയോടെ ചെയ്യാന്‍ അവ കാണിക്കുന്ന താത്പര്യം ഒന്ന് വേറെ തനെയാണ്‌. അവയുടെ മധുരമായ കോമാളിത്തരങ്ങളും രസകരമായ പ്രവർത്തനങ്ങളും കാണാൻ ഏവര്‍ക്കും ഇഷ്ടമാണ്.

ഉടമയായ യുവതിയ്ക്കൊപ്പം  യോഗ ചെയ്യുന്ന ഒരു നായയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍  മീഡിയയില്‍ വൈറലായിരുന്നു.  മാഗ്നസ് എന്ന പേരുള്ള ഒരു നായ തന്‍റെ യോഗ  മാറ്റ്  വിരിയ്ക്കുന്നതും  ഉടമയെ അനുകരിയ്ക്കുന്നതും അവരുടെ എല്ലാ നീക്കങ്ങളും അതേപടി അനുകരിയ്ക്കുന്നതും വീഡിയോ യില്‍ കാണാം.  

വീഡിയോ കാണാം:-

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Magnus The Therapy Dog  (@magnusthetherapydog)

തങ്ങളുടെ ജീവിതത്തിന്‍റെ  എല്ലാ മേഖലകളിലും മാഗ്നസിനെ ഉൾപ്പെടുത്തുന്നുവെന്നാണ് ഉടമ പറയുന്നത്. അതായത് കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്  മാഗ്നസ്.  വർക്ക് ഔട്ട് ചെയ്യുന്നതുള്‍ പ്പെടെ എല്ലാ കാര്യങ്ങളും ഈ നായയെ അവര്‍ പഠിപ്പിച്ചിട്ടുണ്ട്.  നിങ്ങളുടെ നായ്ക്കുട്ടിയോടൊപ്പം വ്യായാമം ചെയ്യാനുള്ള നിങ്ങളുടെ പ്രിയപ്പെട്ട മാർഗം ഏതാണ്?, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിയ്ക്കുന്നത്.

Also Read:  Viral Video: മുതലയെ ആക്രമിക്കുന്ന ജാഗ്വാർ.. വിഡീയോ കണ്ടാൽ ഞെട്ടും..!

ഈ വ്യായാമത്തിന് ഉടമ നല്‍കിയിരിയ്ക്കുന്ന പേര് ഡോഗ എന്നാണ്.  വൈറലായ ഈ വീഡിയോ ഇതിനോടകം  ഒരു ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.  വീഡിയോ കണ്ട നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിയ്ക്കുന്നത്.  മാഗ്നസിന്‍റെ അത്ര മികച്ച യോഗാ വൈദഗ്ധ്യം നേടാൻ നിങ്ങള്‍ക്ക്  കഴിഞ്ഞില്ല. യോഗയിൽ  മികച്ചത് നായയാണെന്ന്  കുറിച്ചവരും ഏറെയാണ്‌.  

Also Read: Viral Video: അതിവേഗത്തിൽ ഓടുന്ന കാളക്കൂട്ടത്തെ ആക്രമിക്കുന്ന സിംഹം...!! വീഡിയോ വൈറല്‍

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഈ നായയ്ക്ക് മാഗ്നസ് ദി തെറാപ്പി ഡോഗ്   (magnusthetherapydog) എന്ന പേരിൽ സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്,  335k ഫോളോവേഴ്‌സ് ഈ നായയ്ക്ക് ഉള്ളത്. സോഷ്യല്‍ മീഡിയ യിലെ താരമാണ് മാഗ്നസ് ... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News