Viral Video: എന്നും ഒരേ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന നായ!

Viral Video: ഒരു നായ ദിനവും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ...

Written by - Ajitha Kumari | Last Updated : May 23, 2023, 04:47 PM IST
  • എന്നും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന നായ
  • ഒരു നായ ദിനവും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
Viral Video: എന്നും ഒരേ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന നായ!

Viral Video: രാജ്യത്തെ തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് മായാനഗരി എന്നറിയപ്പെടുന്ന മുംബൈ. ഈ നഗരത്തിന്റെ ജീവനാഡി എന്ന് പറയുന്നത് ഇവിടുത്തെ ലോക്കൽ ട്രെയിനുകൾ തന്നെയാണ്. ഈ ലോക്കൽ ട്രെയിനുകളില്ലാത്ത മുംബൈ നഗരത്തെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ല. തങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്താൻ നിരവധി ആളുകളാണ് ഈ ട്രെയിനുകൾ ഉപയോഗിക്കുന്നത് അതുപോലെ അറിയപ്പെടുന്ന നിരവധി ഡാബക്കാരും അവരുടെ ഭക്ഷണം സമയത്ത് ഉചിത സ്ഥലത്തെത്തിക്കാൻ  ഇത്തരം ട്രെയിനുകളെ ആശ്രയിക്കാറുണ്ട്.  

Also Read: Viral Video: ഇങ്ങനെയും ആലിംഗനം ചെയ്യാമോ? സ്‌കൂട്ടറിൽ കമിതാക്കളുടെ ലീലാവിലാസം..!

എന്നാൽ ഇവരെയൊക്കെ പോലെ ഒരു നായയും തന്റെ ദൈനംദിന യാത്രയ്ക്കായി ഇത്തരം ട്രെയിനുകളെ ആശ്രയിക്കുന്നുവെന്ന കാര്യം നിങ്ങലിൽ എത്ര പേർക്കറിയാം? അങ്ങനെ നിങ്ങൾ എപ്പോഴെങ്കിലും  സങ്കൽപ്പിച്ചിട്ടുണ്ടോ?  എന്നാലേ.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഈ നായയുടെ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസിലാകും. റലാകുന്ന ഈ വീഡിയോ ‘India Cultural Hub’ ‘എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നായ വളരെ  ആത്മവിശ്വാസത്തോടെ ട്രെയിനിൽ പ്രവേശിക്കുന്നതും ബോറിവാലിയിൽ നിന്ന് അന്ധേരി സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതും. നായ ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ ശാന്തമായി തറയിൽ ഇരിക്കുന്നതും നിൽക്കുന്നതും പുറത്തേക്ക് നോക്കുന്നതും ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ ശരിക്കും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മനം കവർന്നിരിക്കുകയാണ്. സഹയാത്രികർ പോലും ആശ്ചര്യത്തോടെ നായയെ നോക്കി പുഞ്ചിരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കാണാം...

Also Read: Viral Video: സ്‌കൂട്ടർ യാത്രയ്ക്കിടയിൽ കുളി പാസാക്കുന്ന യുവതിയും യുവാവും..! വീഡിയോ വൈറൽ

 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

indiaculturalhub എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ വൈറലാകുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 960k വ്യൂസും 111 k ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.  മുംബൈയിലെ ലോക്കൽ ട്രെയിനിലെ സ്ഥിരം യാത്രക്കാരനെ പരിചയപ്പെടൂവെന്ന അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News