Viral Video: നായയും മൂർഖനും തമ്മിൽ കടുത്ത പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നായ വീടിന് പുറത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് പെട്ടെന്നാണ് അതിന്റെ ശ്രദ്ധ മുറ്റത്തു വന്ന പാമ്പിൽ പെടുന്നത്.   പിന്നെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും  

Written by - Ajitha Kumari | Last Updated : Aug 9, 2022, 12:24 PM IST
  • വളർത്തുനായയും അപകടകാരിയായ രാജവെമ്പാലയും തമ്മിലുള്ള കടിപിടി നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ
  • അത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
Viral Video: നായയും മൂർഖനും തമ്മിൽ കടുത്ത പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: വളർത്തുനായയും അപകടകാരിയായ രാജവെമ്പാലയും തമ്മിലുള്ള കടിപിടി നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ.  അത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോബ്രയും നായയും തമ്മിൽ അത്രയ്ക്കും ഭയാനകമായ പോരാട്ടമാണ് നടന്നത് വീഡിയോ കണ്ടവർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.  പാമ്പും നായയും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ  വീഡിയോ ഇതുവരെ നിരവധി പേരാണ് കണ്ടിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.   

Also Read: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വീട്ടുമുറ്റത്ത് വിശ്രമിക്കുന്ന ഒരു വളർത്തു നായയെ.  അപ്പോഴാണ് നായയുടെ കണ്ണ് അവിടെയെത്തിയ ഒരു പാമ്പിൽ പെടുന്നത്.  പാമ്പും രാജവെമ്പാലയാണെന്ന് തോന്നുന്നു നല്ല വലിയ പാമ്പായിരുന്നു.  അതിനെ കണ്ടാലും നമ്മൾ പേടിച്ചു പോകും.   പാമ്പിനെ കണ്ടതും ഒരു കൂസലുമില്ലാതെ അതിനോട് പൊരുതാൻ ചാടിയിറങ്ങുകയാണ് നായ.  വീഡിയോ കാണാം...

Also Read: ഒന്നു മണപ്പിച്ചതേയുള്ളൂ.. പിന്നെ പൂച്ചയെ പോലും വെറുതെ വിടാതെ എലി..! വീഡിയോ വൈറൽ

Also Read: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!

മൂർഖനുണ്ടോ പിന്നോട്ട്... നായയെ കടിക്കാനായി തയ്യാറായി ഇരിക്കുകയാണ് ആളും.  ശേഷം സംഭവിച്ചത് ശരിക്കും ഞെട്ടിക്കുന്ന പോരാട്ടമായിരുന്നു.  ശരിക്കും പറഞ്ഞാൽ ഒരു സെക്കന്റുപോലും കളയാതെ നായ പാമ്പിനെ ആക്രമിക്കുകയാണ്. പലതവണ നയാ പാമ്പിനെ തൂക്കിയെടുത്തടിച്ചു.  അതുപോലെ പാമ്പും പലതവണ നായയെ കൊത്താൻ ആയുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും, പക്ഷേ വളരെ ബുദ്ധിപരമായി നായ അതിൽ നിന്നും രക്ഷപെടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  സെക്കന്റുകളോളം നീണ്ടുനിന്ന പോരാട്ടത്തിൽ ഒടുവിൽ നായ പാമ്പിനെ പരാജയപ്പെടുത്തുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  കോബ്രയുടേയും ഡോഗിയുടേയും പോരാട്ടവുമായി ബന്ധപ്പെട്ട ഈ വീഡിയോ @ViciousVideos എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 24.7k വ്യൂസാണ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News