Viral Video : ഇതിലും വലിയ സുരക്ഷ സ്വപ്നങ്ങളിൽ മാത്രം; ആന കൂട്ടത്തിനിടയിലൂടെ കുട്ടിയാന

Elephant Viral Video കോയംബത്തൂരിലെ സത്യമംഗലം വനത്തിലെ കാഴ്ചയാണിത്.

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 08:06 PM IST
  • ആന കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് വരുന്ന ഒരു ആനകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.
  • കോയംബത്തൂരിലെ സത്യമംഗലം വനത്തിലെ കാഴ്ചയാണിത്.
Viral Video : ഇതിലും വലിയ സുരക്ഷ സ്വപ്നങ്ങളിൽ മാത്രം; ആന കൂട്ടത്തിനിടയിലൂടെ കുട്ടിയാന

ലോകത്തിൽ എവിടെയാണെങ്കിലും നമ്മുക്ക് നൂറ് ശതമാനം സുരക്ഷിതമെന്ന് തോന്നുന്ന ഒരു ഇടം നമ്മുടെ മാതാപിതാക്കൾക്കൊപ്പമാണ്. അതിപ്പോൾ എത്ര Z+ സുരക്ഷയാണെന്ന് പറഞ്ഞാലും നമ്മുടെ അമ്മയുടൊപ്പം ലഭിക്കുന്ന സുരക്ഷതത്വം വേറെ എവിടെ നിന്നും ലഭിക്കില്ല. അങ്ങനെ ഒരു സുരക്ഷിതത്വം അറിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചരിക്കുന്നത്. 

ആന കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് വരുന്ന ഒരു ആനകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. കോയംബത്തൂരിലെ സത്യമംഗലം വനത്തിലെ കാഴ്ചയാണിത്. അഞ്ച് അനകൾ കൂട്ടത്തോടെ നടന്ന് നീങ്ങുമ്പോൾ അതിന്റെ ഇടയിലൂടെ കുട്ടി കുറമ്പൻ മുന്നിലോട്ട് വരുന്നത് വീഡിയോയിൽ കാണാം. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by priya deshmukh (@rjpriyadeshmukh)

Viral Video: കാറിൻറെ ബോണറ്റിൽ കുടുങ്ങി പുള്ളിപ്പുലി

ഹൈവേയിൽ വേഗത്തിൽ പോകുന്ന ഒരു കാറിന് മുന്നിലേക്ക് ഒരു പുള്ളിപ്പുലി ചാടിയാലോ. എന്തായിരിക്കും ഉണ്ടാവുക.അങ്ങനെ ഒരു  സംഭവത്തിൻറെ വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. കാറിന് മുന്നിലേക്ക് ചാടിയ പുലിയെ വാഹനം ഇടിച്ചു എന്ന് വീഡിയോയിൽ വ്യക്തമാണ്.

ഇടിയുടെ ശക്തിയിൽ കാറിൻറെ ബമ്പറിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. അടിയിൽ കുടുങ്ങിയ പുലിക്ക് പുറത്തേക്ക് പോകാനും പറ്റുന്നില്ല. അധികം താമസിക്കാതെ തന്നെ ചാടി എഴുന്നേറ്റ പുലി തന്നെ സ്ഥലം വിട്ടു. ഇത്രയും നേരം കാർ സ്റ്റാർട്ട് ചെയ്ത് തന്നെ നിർത്തിയിരിക്കുകയായിരുന്നു എന്നതാണ് പ്രത്യേകത.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News