Viral Video: വെള്ളത്തിലിറങ്ങിയ സിംഹത്തിന്റെ പുറത്തേക്ക് ചാടിവീണ് മുതല, പിന്നെ സംഭവിച്ചത്..!

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം വെള്ളത്തിലേക്ക് ഇറങ്ങിയതും മുതല ചാടിവീണ് ആക്രമിക്കുന്നത്.  വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടിപ്പോകും.

Written by - Ajitha Kumari | Last Updated : Jun 24, 2022, 05:06 PM IST
  • സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്
  • അത്തിൽ രസകരവും, ഭയാനകവും, കണ്ണ് നനയിക്കുന്നതുമായ പല തരത്തിലുള്ള വീഡിയോകൾ കാണാം
  • ഇപ്പോൾ വൈറലാകുന്ന വീഡിയോ ഒരു മുതലയും സിംഹവും തമ്മിലുള്ള ഒരു കിടിലം ഫൈറ്റിന്റെ വീഡിയോയാണ്
Viral Video: വെള്ളത്തിലിറങ്ങിയ സിംഹത്തിന്റെ പുറത്തേക്ക് ചാടിവീണ് മുതല, പിന്നെ സംഭവിച്ചത്..!

Viral Video: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്.  അത്തിൽ രസകരവും, ഭയാനകവും, കണ്ണ് നനയിക്കുന്നതുമായ പല തരത്തിലുള്ള വീഡിയോകൾ കാണാം.  അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നുണ്ട്.  ഇപ്പോൾ വൈറലാകുന്ന വീഡിയോ ഒരു മുതലയും സിംഹവും തമ്മിലുള്ള ഒരു കിടിലം ഫൈറ്റിന്റെ വീഡിയോയാണ്.  

Also Read: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

മുതലയും സിംഹവും രണ്ടും വളരെ അപകടകാരികളായ ജീവികളാണ്. കാട്ടിൽ സിംഹത്തിന്റെ മുന്നിൽ മറ്റ് മൃഗങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയാത്തതുപോലെയാണ് വെള്ളത്തിൽ മുതലയ്ക്ക് മുന്നിൽ മറ്റ് ജീവികളുടെ അവസ്ഥയും. മുതലയ്ക്കുള്ള മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഇതിന് കരയിലും വെള്ളത്തിലും വേട്ടയാടാനുള്ള കഴിവുണ്ട് എന്നതാണ്.  ഇനി നിങ്ങൾ ഒന്ന് ചിന്തിച്ചുനോക്കൂ സിംഹവും മുതലയും മുഖാമുഖം വരുന്നത്.. എന്തായിരിക്കും പിന്നീട് സംഭവിക്കുക. 

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഏതാണ്ട് അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം നദിയിലേക്ക് പതിയെ ഇറങ്ങുന്നതും മറുവശത്തേക്ക് നീന്താൻ ശ്രമിക്കുന്നതും.  അപ്പോഴല്ലേ ദേ,, പാഞ്ഞുവരുന്ന ഒരു മുതല. അത് പതിയെ സിംഹത്തിന്റെ അടുക്കൽ എത്തുകയും സിംഹത്തിന്റെ പുറത്തേക്ക് ചാടിവീഴുകയും ചെയ്തു.  

Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

പെട്ടെന്നുണ്ടായ ഈ ആക്രമണം സിംഹത്തെ ഒന്ന് പേടിപ്പിച്ചുവെങ്കിലും മുതലയുടെ പിടി ഒന്ന് അയഞ്ഞതും സിംഹം മുതലയുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.  മുതല ആദ്യം ചാടിവീണത് സിംഹത്തിന്റെ കഴുത്തിലേക്കായിരുന്നു.  അതുകൊണ്ടുതന്നെ സിംഹത്തിന് പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by lionknew (@lionknew)

 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സിംഹം എങ്ങനെയാണ് മുതലയുടെ കയ്യിൽ നിന്നും സ്വന്തം ജീവൻ രക്ഷിച്ചതെന്നും അതിനുശേഷം അവിടെനിന്നും എങ്ങനെയാണ് ഓടിപ്പോകുന്നതെന്നും. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോ lionknew എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ ഈ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും കിട്ടിയിട്ടുണ്ട്.  വളരെ കുറച്ചു സമയം കൊണ്ട് വീഡിയോയ്ക്ക് 138k വ്യൂസ് ആണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News