മുതലയെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; ശക്തമായി പ്രതിരോധിച്ച് മുതല- വൈറൽ വീഡിയോ

Viral video: മൂന്ന് സിംഹങ്ങളും മുതലയും ഏറ്റുമുട്ടുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 30, 2022, 03:31 PM IST
  • സിംഹം മികച്ച വേട്ടക്കാരനാണ്
  • അവർ തിരഞ്ഞെടുക്കുന്ന ഏത് മൃഗത്തെയും വേട്ടയാടാനും കീഴ്പ്പെടുത്താനും കഴിയും
  • എന്നാൽ, മുതലകളെ വേട്ടയാടുന്നതിൽ സിംഹങ്ങൾക്ക് തോൽവി സംഭവിക്കാറുണ്ട്
  • മൂന്ന് സിംഹങ്ങൾ ചേർന്ന് ഒരു മുതലയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടും മുതല ശക്തമായി പ്രതിരോധിക്കുന്നതാണ് ഈ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്
മുതലയെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; ശക്തമായി പ്രതിരോധിച്ച് മുതല- വൈറൽ വീഡിയോ

മൃ​ഗങ്ങൾ വേട്ടയാടുന്നതും ഇരപിടിക്കുന്നതിനിടയിലെ പ്രതിരോധവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. വന്യമൃ​ഗങ്ങളുടെ ഇത്തരത്തിലുള്ള രസകരമായ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും.

മൂന്ന് സിംഹങ്ങളും മുതലയും ഏറ്റുമുട്ടുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിംഹം മികച്ച വേട്ടക്കാരനാണ്. അവർ തിരഞ്ഞെടുക്കുന്ന ഏത് മൃഗത്തെയും വേട്ടയാടാനും കീഴ്പ്പെടുത്താനും കഴിയും. എന്നാൽ, മുതലകളെ വേട്ടയാടുന്നതിൽ സിംഹങ്ങൾക്ക് തോൽവി സംഭവിക്കാറുണ്ട്. മൂന്ന് സിംഹങ്ങൾ ചേർന്ന് ഒരു മുതലയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടും മുതല ശക്തമായി പ്രതിരോധിക്കുന്നതാണ് ഈ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Lions Daily (@lionsdaily_)

ലയൺസ് ഡെയിലി എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയ്ക്ക് 62,000-ലധികം കാഴ്ചക്കാരെ ലഭിച്ചു. ആഴം കുറഞ്ഞ തടാകത്തിൽ മൂന്ന് സിംഹങ്ങൾ ഒരു മുതലയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കാണാം. വിശന്നുവലഞ്ഞ സിംഹങ്ങൾ മുതലയെ വേട്ടയാടുമ്പോൾ ജീവന് വേണ്ടി ശക്തമായ പോരാട്ടം നടത്തുകയാണ് മുതല.

ആദ്യം ഒരു സിംഹമാണ് മുതലയോട് ഏറ്റുമുട്ടിയത്. മുതലയുടെ പ്രതിരോധം താങ്ങാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ മറ്റ് രണ്ട് സിംഹങ്ങൾ കൂടി ആക്രമണത്തിന് എത്തുകയായിരുന്നു. എന്നാൽ മൂന്ന് സിംഹങ്ങൾ ചേർന്ന് ആക്രമിച്ചിട്ടും മുതലയെ പ്രതിരോധിക്കുന്നത് വളരെ ശ്രമകരമാണെന്ന് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News