കുട്ടികളാണ് ഏറ്റവും നിഷ്ക്കളങ്കർ എന്ന് നമ്മൾ എപ്പോഴും പറയാറുണ്ട്. കള്ളം പറയാനോ, തെറ്റുകൾ ചെയ്യാനോ ഒന്നും ഈ ചെറുപ്രായത്തിൽ അവർക്കറിവുണ്ടാകില്ല. കൊച്ചു കുട്ടികൾക്ക് പലപ്പോഴും മറ്റ് ജീവജാലങ്ങളോട് ഒരു പ്രത്യേക അടുപ്പം വരാറുണ്ട്. പക്ഷി മൃഗാദികളെ ഇവർ നിരീക്ഷിക്കുകയും അവയോട് അടുപ്പം കാണിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ദയ, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങൾ ഏറ്റവും നന്നായി പ്രകടിപ്പിക്കുന്നത് കുട്ടികളാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വലയിൽ കുടുങ്ങിയ കാക്കയെ മോചിപ്പിക്കാനുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയുടെ പ്രവൃത്തി ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
സബിത ചന്ദ എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. "അനുകമ്പയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ച് ഒരു കൊച്ചു കുട്ടി കാക്കയെ വലയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഒരു പേടിയും കൂടാതെ വലയിൽ കുടിങ്ങിയ കാക്കയെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമായിരുന്നു കുട്ടിയുടേത്. കാക്കയുടെ കാലിൽ കുരുങ്ങിയ വല പതിയെ വിടുവിച്ച് അവൻ അതിനെ തന്റെ കയ്ക്കുള്ളിൽ സുരക്ഷിതമായി പിടിച്ചു.
A compassionate heart touches countless lives. pic.twitter.com/93XKNckU0n
— Sabita Chanda (@itsmesabita) March 1, 2023
Also Read: Viral Video : പൂച്ചയോടാ പാമ്പിന്റെ കളി; കിട്ടി ഒരെണ്ണം! വീഡിയോ
തുടർന്ന് ആ കുട്ടിയുടെ സുഹൃത്തുക്കൾ അവന്റടുത്തേക്ക് വളരെ സന്തോഷത്തോടെ വരികയും ചിലർ കാക്കയുടെ തലയിൽ തൊടുകയും ഒക്കെ ചെയ്യുന്നതും കാണാം. പിന്നീട് കാക്കയെ സ്വതന്ത്രനാക്കി. കാക്ക കുട്ടിയുടെ കൈക്കുള്ളിൽ നിന്നും പറന്ന് പോകുന്നതും വീഡിയോയിൽ കാണാം. രണ്ട് ദിവസം മുമ്പാണ് ഈ വീഡിയോ ഷെയർ ചെയ്തത്. രണ്ടായിരത്തിലധികം ലൈക്കുകൾ ഈ വീഡിയോയ്ക്ക് ലഭിച്ചു. നിരവധി പേർ കമന്റും ചെയ്ത ഈ വീഡിയോ കണ്ടത് 45.8k ആളുകളാണ്. "ദൈവം അവനെ അനുഗ്രഹിക്കട്ടെ. ചിറകില്ലാത്ത മാലാഖ! എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...