Viral Video: മൂർഖനും മംഗൂസുമായി മുട്ടൻ ഏറ്റുമുട്ടൽ, ഒടുവിൽ..!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ഇതുവരെ ഒമ്പത് കോടിയിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോ ഇന്ത്യയിൽ നിന്നുള്ളതാണ്. വിഡിയോയിൽ ഏഴടിയോളം നീളമുള്ള മൂർഖനെ നിങ്ങൾക്ക് കാണാൻ കഴിയും.  എന്നാൽ കുറച്ച് സമയത്തിന് ശേഷം സംഭവിച്ചത് കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും.  

Written by - Ajitha Kumari | Last Updated : Mar 22, 2022, 11:38 AM IST
  • പാമ്പും മംഗൂസും മുഖാമുഖം വന്നാൽ എന്തായിരിക്കും സംഭവിക്കുക
  • വീഡിയോയിൽ പെരുമ്പാമ്പും മംഗൂസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ്
  • ഇന്റർനെറ്റിലും ഇവർ തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോ ധാരാളം പങ്കുവെച്ചിട്ടുമുണ്ട്
Viral Video: മൂർഖനും മംഗൂസുമായി മുട്ടൻ ഏറ്റുമുട്ടൽ, ഒടുവിൽ..!

Viral Video: പാമ്പും മംഗൂസും മുഖാമുഖം വന്നാൽ എന്തായിരിക്കും സംഭവിക്കുക എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ (Viral Video) പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കാറുണ്ട്. അതുപോലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിൽ പെരുമ്പാമ്പും മംഗൂസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് കാണാൻ പറ്റുന്നത്. 

Also Read: Viral Video: വലിപ്പം വിഷയമല്ല.. അബോധാവസ്ഥയിൽ കിടന്ന മത്സ്യത്തിന് ജീവനേകി ആമ..!

എപ്പോഴായാലും ഇവർ തമ്മിൽ കാണുമ്പോൾ പൊരിഞ്ഞ പോരാട്ടമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണല്ലോ. ഇന്റർനെറ്റിലും ഇവർ തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോ (Cobra Mongoose Fight Video) ധാരാളം പങ്കുവെച്ചിട്ടുമുണ്ട്. ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ ഇതുവരെ ഒമ്പത് കോടിയിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. വീഡിയോയിൽ ഏഴടിയോളം നീളമുള്ള മൂർഖൻ സഞ്ചരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ കുറച്ച് സമയത്തിന് ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  

Also Read: Viral Video: കളി മൂർഖനോട്.. കിട്ടി ഉഗ്രൻ പണി! ഞെട്ടിത്തരിച്ച് സൈബർ ലോകം..!

വീഡിയോയിൽ കാണാൻ കഴിയും ഒരു മൂർഖൻ തലയുയർത്തി നാലു ചുറ്റും നോക്കുന്നത്.  പെട്ടെന്നാണ് അവിടെ ഒരു മംഗൂസ് എത്തിയതും സ്ഥിതിഗതികൾ മോശമായതും.  മംഗൂസ് മൂർഖന്റെ ചുറ്റും ഒന്ന് വട്ടമടിക്കുന്നതും മൂർഖനെ ആക്രമിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ആദ്യമൊക്കെ മൂർഖനും നല്ല രീതിയിൽ മംഗൂസിനോട് ഏറ്റുമുട്ടുന്നത് നിങ്ങൾക്ക് കാണാൻ കഴിയുമെങ്കിലും ഒടുവിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മംഗൂസിന്റെ ഇരയാകുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ കാണാം...

 

Also Read: Viral Video: ഈ ഭീമന്‍ പാമ്പിന്‍റെ നീളം കണ്ടാല്‍ നിങ്ങള്‍ അമ്പരന്നുപോകും...!! വീഡിയോ കാണാം

മൂർഖന്റെയും മംഗൂസിന്റെയും ഈ പോരാട്ട വീഡിയോ National Geographic ചാനലാണ് യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം നിരവധി കമന്റുകളും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.  ഒപ്പം 137k ലൈക്‌സും വീഡിയോയ്ക്ക് ലഭിച്ചിട്ടുമുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News