Viral Video: തമിഴ്‌നാട്ടിലെ കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണം രാജ്യത്തെ ദുഖത്തിലാഴ്ത്തിയിരിയ്ക്കുകയാണ്. അനുശോചനം കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍...
അതിനിടെ, CDS ജനറൽ ബിപിൻ റാവത്തിന്‍റെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അദ്ദേഹം ആ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. വെറും 50 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ജനറൽ റാവത്ത് സൈനികരെ അഭിസംബോധന ചെയ്യുകയാണ്.
വീഡിയോയില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ രാജ്യത്തെ സംയുക്ത സേന തലവന്‍ എന്ന പദവിയുടെ മഹത്വവും ഗരിമയും വ്യക്തമാക്കും. ഇന്ത്യൻ സൈന്യം വെറും തൊഴിലവസരങ്ങൾ നല്‍കുന്ന ഒരു സ്ഥാപനം അല്ല എന്നാണ് അദ്ദേഹം വീഡിയോയില്‍ ഊന്നിപ്പറയുന്നത്.
വീഡിയോയിൽ, അദ്ദേഹം തുടർന്നു പറയുന്നു; 'നിങ്ങൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരണമെങ്കിൽ, ശാരീരികമായും മാനസികമായും എല്ലാവിധത്തിലും ക്ഷമത കാണിക്കണം. നിങ്ങളുടെ ലക്ഷ്യം ഉയർന്നതായിരിക്കണം. ഏറ്റവും കഠിനമായ പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്ത് നിങ്ങളുടെ ഉള്ളിലുണ്ടാകണം. പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവ് നിങ്ങളില്‍ ഉണ്ടാകണം, അപ്പോൾ മാത്രമേ നിങ്ങളെ യഥാര്‍ത്ഥ ഭാരതീയ സൈനികന്‍ എന്ന് വിളിക്കാന്‍ സാധിക്കൂ....
ഭാരതത്തിന്‍റെ ഈ വീര സൈന്യാധിപന്‍ ഇന്ന് നമ്മോടൊപ്പമില്ല, എങ്കിലും അദ്ദേഹത്തിന്‍റെ ഓരോ വാക്കും ആവേശമായി ജനങ്ങളുടെയും സേനാംഗങ്ങളുടെയും മനസ്സില്‍ കുടികൊള്ളും...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...