ദിവസവും പലതരത്തിലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്. ഇതിൽ കല്യാണത്തിന്റെയും വധൂവരന്മാരുടെയും വീഡിയോകളോട് പ്രത്യേക താത്പര്യമുണ്ട് ആളുകൾക്ക്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ചിരിപ്പിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
നവദമ്പതികൾ തങ്ങളുടെ ആദ്യരാത്രിയുടെ വീഡിയോയാണ് പങ്ക് വെച്ചത്. വീഡിയോയിൽ വധുവും വരാനും വളരെ സന്തോഷമായിട്ടാണ് ഇരിക്കുന്നത്. ഇപ്പോൾ ഈ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങൾ വൈറലായി മാറിയത്. വെഡ് എബൌട്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം അനവധി ആളുകൾ കണ്ട് കഴിഞ്ഞു. 6000 ത്തോളം ലൈക്കും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.
ALSO READ: Viral Video: ഞാനിത് എവിടാ! കണ്ണും ഉരുട്ടി നാക്കും നീട്ടി ഈ കുട്ടിക്കുരങ്ങൻ, കൗതുകമായി വീഡിയോ
വീഡിയോയിൽ കല്യാണം കഴിഞ്ഞ രാത്രിയിൽ വധുവിന്റെ തലകെട്ടി വെച്ചിരിക്കുന്ന പിന്നുകൾ ഊരുന്ന വരന്റെ വീഡിയോയാണ് ഇത്. കല്യാണത്തിന്റെ ക്ഷീണമൊന്നും ഇരുവരുടെയും മുഖത്തില്ല. ഇരുവരും വളരെയധികം സന്തോഷത്തിലാണ്. വധുവിന്റെ തലയിലെ പിന്നുകൾ മാറ്റുകയാണ് അവർ അവരുടെ ആദ്യരാത്രിയിൽ ചെയ്തത്. നിങ്ങളിൽ പലരും ഇത് തന്നെയാകും ചെയ്തതെന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...