Viral Video: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ!

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പട്ടി ചന്തയിൽ പോയി പച്ചക്കറിയും പഴങ്ങളും വാങ്ങുന്നത്.  

Written by - Ajitha Kumari | Last Updated : Jun 18, 2022, 08:53 AM IST
  • മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന നായ
  • പച്ചക്കറിയും പഴങ്ങളും വാങ്ങുന്നു
  • വീഡിയോ ഇന്റർനെറ്റിൽ വൈറൽ
Viral Video: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ!

Viral Video: വളർത്തുമൃഗങ്ങളിൽ അറിവും ബുദ്ധിയും കൂടിയ ഒരു ഇനമാണ് നായകൾ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. മനുഷ്യൻ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം തിരിച്ചും സ്നേഹിക്കും ഇവറ്റകൾ.  അതുകൊണ്ടുതന്നെ വളർത്തുമൃഗങ്ങളുടെ പട്ടികയിൽ നായകൾ എപ്പോഴും മുൻപന്തിയിലാണ്. ഇവയുടെ അറിവും കാര്യ വിവരവും തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. 

Also Read: Viral Video: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പട്ടി ചന്തയിൽ വന്ന് തനിക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളും  പണം നൽകി വാങ്ങുന്നത്.  ശരിക്കും പറഞ്ഞാൽ വീഡിയോ കണ്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും എന്ന കാര്യത്തിൽ സംശയമില്ല. ഈ നായയെ ഇത്രയധികം സ്മാർട്ട് ആക്കിയതിന് പിന്നിൽ അതിന്റെ ഉടമയുടെ കൈ ആയിരിക്കും എന്നതിൽ സംശയമില്ലയെങ്കിലും അത് നിർവഹിക്കുന്നത് കാണുമ്പോൾ ശരിക്കും ഞെട്ടിപോകുന്നു. വീഡിയോ സോഷ്യൽമീഡിയയിൽ നല്ല രീതിയിൽ വൈറലാകുകയാണ്.

Also Read: Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!

വൈറലാകുന്ന ഈ വീഡിയോ @AbyssNature എന്ന ട്വിറ്റർ അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു നായ ചുവന്ന പ്ലാസ്റ്റിക് ബാഗുമായി പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ എത്തിയിരിക്കുന്നത് കാണാം. ശേഷം പച്ചക്കറി വിൽക്കുന്നവരുടെ അടുത്ത് ചെന്ന് തനിക്ക് അതിൽ ഏത് പച്ചക്കറിയാണ് വേണ്ടതെന്ന് കാണിച്ചുകൊടുക്കുകയാണ്. അവർ നായ കാണിച്ച പച്ചക്കറി എടുത്ത് കൊടുക്കുകയും ബാഗിൽ വച്ചിരിക്കുന്ന പണത്തിൽ നിന്നും പച്ചക്കറിയുടെ വില എടുത്തശേഷം ബാക്കി പൈസ ആ ബാഗിൽ തന്നെ വച്ചുകൊടുക്കുകയാണ്. അതിന് ശേഷവും അടുത്തുള്ള പച്ചക്കറി കടകളിൽ നിന്നും ഇതേ രീതിയിൽ തന്നെ നായ പച്ചക്കറി വാങ്ങുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  

Also Read: Viral Video: നടുറോഡിൽ 500 ന്റെ നോട്ടുമഴ..! വീഡിയോ വൈറൽ 

 

ഇതിനിടയിൽ രസകരമായ കാര്യം എന്നുപറയുന്നത് പച്ചക്കറി വാങ്ങിയ ശേഷം നായകുട്ടൻ നേരെ പോകുന്നത് പഴങ്ങൾ വാങ്ങുന്നിടത്തേക്കാണ്. അവിടെ ചെന്ന് കാണിക്കുന്ന കാര്യങ്ങൾ ശരിക്കും നമ്മെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും. അതായത് അവിടെ ചെന്നിട്ട് ശരിക്കും മനുഷ്യർ വിലപേശുന്ന പോലെ പഴത്തിനായി വിലപേശുകയാണ് ആശാൻ..  തൊട്ടുകാണിച്ച പഴം നൽകിയ കടയുടമയോട് അത് കുറഞ്ഞുപോയി, പഴം ചെറുതായിപ്പോയി എന്നൊക്കെയുള്ള പരാതിയാണ് നായ നടത്തുന്നത്. ആദ്യം ആ പരാതി പരിഗണിച്ച് ഒരു ഓറഞ്ചുകൂടി നൽകിയിട്ടും തൃപ്തിയാകാതെ വീണ്ടും ആവശ്യപ്പെടുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും. അപ്പോൾ ഇനി ഇല്ലെന്ന് കടയുടമ കൈകൊണ്ട് കാണിച്ചത് വകവയ്ക്കാതെ ഒരു വലിയ ഓറഞ്ച് കൂടി എടുത്തോണ്ട് സ്ഥലംവിടുകയാണ് ആശാൻ. എന്തായാലും ഇത് കാണാൻ സത്യത്തിൽ നല്ല രസമുണ്ട് കേട്ടോ. വീഡിയോ കാണാം...

 

Viral Video: Viral Video: ഒരു കാറ്റ് വന്നതാ ആനക്കുട്ടി പേടിച്ചൊരോട്ടം, വൈറൽ വീഡിയോ

ശേഷം വീഡിയോയുടെ അവസാനം നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  രണ്ട് നായ്ക്കൾ ഇതുപോലെ പ്ലാസ്റ്റിക് ബാഗുമായി മാർക്കറ്റിൽ എത്തുന്നതും ഇവിടെനിന്നും  പച്ചക്കറികൾ വാങ്ങുന്നതുമാണ്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 1.5M വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ആറായിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News