Viral Video: വിവാഹങ്ങളിൽ വധൂവരന്മാർക്കൊപ്പം അവരുടെ കുടുംബത്തേയും വിവാഹ ഘോഷയാത്രയും എല്ലാം ശരിക്കും ഒരു ബഹളമയമായ കാഴ്ചയാണ്. വിവാഹദിനത്തിൽ വധൂവരന്മാർ നൃത്തം ചെയ്യുന്നത് പതിവാണ്. പലയിടത്തും വിവാഹശേഷവും ഇവർ നൃത്തം ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.
Also Read: വെള്ളത്തിലിറങ്ങിയ സിംഹത്തിന്റെ പുറത്തേക്ക് ചാടിവീണ് മുതല, പിന്നെ സംഭവിച്ചത്..!
വിവാഹം കഴിഞ്ഞ് വരനെയും വധുവിനെയും നൃത്തം ചെയ്യാൻ വിളിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വധു വന്നയുടൻ തന്നെ നൃത്തം ചെയ്യാൻ തുടങ്ങി എന്നാൽ വരൻ ശരിക്കും നാണിച്ചു നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ കുറച്ച് സമയത്തിന് ശേഷം വരന്റെ പെർഫോമൻസ് ഒന്ന് കാണേണ്ടത് തന്നെയാണ്.
Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാർ നൃത്ത പ്രകടനത്തിനായി മുന്നോട്ട് വരുന്നത്. അവരുടെ മുന്നിലും പിന്നിലുമായി നിരവധി ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്. ബന്ധുക്കളും അയൽക്കാരും എല്ലാംകൂടി ഒരു വലിയ ജനക്കൂട്ടം അവർക്ക് പിന്നിൽ തടിച്ചുകൂടിയിരിക്കുന്നതും നിങ്ങൾക്ക് കാണാം. ആദ്യം വരന് നൃത്തം ചെയ്യാൻ ഭയങ്കര നാണമായിരുന്നു എന്നാൽ വധു ഒരു കൂസലുമില്ലാതെ നൃത്തം ചെയ്യുന്നുണ്ട്. കുറച്ച് സമയത്തിന് ശേഷം വരൻ ഫോമിലാകുകയും പൂർണ്ണ ആവേശത്തോടെ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. വരന്റെ നൃത്തം കണ്ട് സന്തോഷംപൂണ്ട ബന്ധുക്കൾ നോട്ട് എറിയുന്നതും കാണാം. വീഡിയോ ഇപ്പോൾ നല്ല രീതിയിൽ വൈറലാകുകയാണ്.
Also Read: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
പെട്ടെന്നുള്ള വരന്റെ നൃത്തം കണ്ട് ആദ്യം വീട്ടുകാർ ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് വരനൊപ്പം അവരും നൃത്തം ചെയ്യാൻ എത്തി. നോക്കിനിൽക്കെ തന്നെ ശരിക്കും അവിടത്തെ അന്തരീക്ഷം മാറുന്നതും നമുക്ക് കാണാൻ കഴിയും. വൈറലാകുന്ന ഈ വീഡിയോ പോസ്റ്റ് ചെയ്തത് SK Video HD ആണ്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് 77 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...