Viral Video: സിംഹങ്ങൾ വളഞ്ഞു.. ധൈര്യം കൈവിടാതെ കാട്ടുപോത്ത്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രണ്ട് സിംഹങ്ങൾ ചേർന്ന് ഒരു കാട്ടുപോത്തിനെ ഓടിക്കുന്നത്. എന്നാൽ കാട്ടുപോത്ത് ഒപ്പിച്ച സൂത്രപണി സിംഹങ്ങൾക്ക് വെറുതെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. 

Written by - Ajitha Kumari | Last Updated : Dec 16, 2022, 02:58 PM IST
  • രണ്ട് സിംഹങ്ങൾ ചേർന്ന് ഒരു കാട്ടു പോത്തിനെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ
  • കാട്ടിലെ രാജാവാണല്ലോ സിംഹം
Viral Video: സിംഹങ്ങൾ വളഞ്ഞു.. ധൈര്യം കൈവിടാതെ കാട്ടുപോത്ത്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: കാട്ടിലെ രാജാവാണല്ലോ സിംഹം.  അവന്റെ ശക്തിക്കു മുന്നിൽ മറ്റു മൃഗങ്ങൾ വെറും നോക്കുകുത്തികൾ മാത്രമാണ്.  സിംഹം ഒരു ജീവിയിൽ കണ്ണുവച്ചാൽ പിന്നെ അതിന്റെ കാര്യം പറയുകയും വേണ്ട.  എന്നാൽ ചില സമയത്ത് സിംഹങ്ങളുടെ കയ്യിൽ നിന്നും വഴുതി രക്ഷപ്പെടുന്ന ഇരകളും ഉണ്ട് കെട്ടോ.. ഇപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  അതായത് രണ്ട് സിംഹങ്ങൾ ചേർന്ന് ഒരു കാട്ടു പോത്തിനെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. 

Also Read: Viral Video: വധൂവരന്മാർ വേദിയിൽ മുട്ടനടി, രക്ഷിക്കാനെത്തിയവർക്കും കിട്ടി..! വീഡിയോ വൈറൽ

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടുപോത്തിനെ പിടിക്കാൻ സിംഹങ്ങൾ എങ്ങനെയാണ് വലയൊരുക്കിയതെന്ന് എന്നാൽ പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.   രണ്ടു സിംഹങ്ങളും കൂടി ആക്രമിക്കാൻ വരുന്നത് കണ്ടിട്ടും ആത്മധൈര്യം കൈവിടാതെ പായുന്ന കാട്ടുപോത്തിനെ നിങ്ങൾക്ക് കാണാൻ കഴിയും.  പാഞ്ഞുപോയ കാട്ടുപോത്ത് റോക്കറ്റുപോലെ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ഇത് ശരിക്കും നോക്കി നില്ക്കാൻ മാത്രമേ കാട്ടിലെ രാജാക്കന്മാർക്ക് കഴിഞ്ഞുള്ളു എന്നത് വാസ്തവമായ കാര്യമാണ്. വീഡിയോ കാണാം...

Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ

 

Also Read: സൂര്യൻ ശനി സംക്രമണം: ഈ 6 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി 

രണ്ട് സിംഹങ്ങൾ ചേർന്നിട്ടുപോലും കാട്ടുപോത്തിനെ ഇരയാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.  ആത്മധൈര്യം ചോരാതിരുന്നാൽ വിജയം നിശ്ചയം എന്ന വാക്കുകയാണ് നമുക്ക് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നത്.   വൈറലാകുന്ന ഈ വീഡിയോ wildlifeanimall എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ നിരവധി ലൈക്‌സും വ്യൂസും കമന്റുകളും ലഭിക്കുന്നുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News