Viral Video : കരിമ്പുലിയുടെ നായാട്ട് കണ്ടിട്ടുണ്ടോ ? അത് അൽപ്പം സീരിയസാണ്. പുലി കാട്ടിൽ മാനിനെ വേട്ടയാടുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പുലി മാനിന്റെ കഴുത്തിൽ കടിച്ചിരിക്കുന്നതാണ് വീഡിയോയിൽ.കുറച്ച് നിമിഷങ്ങൾക്ക് ശേഷം, വലിയ ഇരയെ നിലത്ത് ഉപേക്ഷിച്ച് പുലി ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ.
ഫോട്ടോഗ്രാഫർ ഉണ്ടാക്കിയ പ്രകാശവും ശബ്ദവും കണ്ട് പുള്ളിപ്പുലി ഞെട്ടിയതാണ് കാരണം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.ഫുൾ-ഗ്ലെയർ സ്പോട്ട്‌ലൈറ്റിന് കീഴിൽ രാത്രിയിൽ മൃഗങ്ങളെ പിടിക്കുന്നത് ശരിയാണോ എന്നാണ് അദ്ദേഹം വീഡിയോക്ക് നൽകിയ തലക്കെട്ട്.
A perfect capture. Both by the leopard & the videographer
But who gave the right to capture these rare moments of nature in full glare of spot light?
WA fwd. pic.twitter.com/ZITOBOpO92— Susanta Nanda (@susantananda3) October 8, 2022
പുള്ളിപ്പുലിയും വീഡിയോഗ്രാഫറും. എന്നാൽ സ്പോട്ട് ലൈറ്റിന്റെ മുഴുവൻ പ്രഭയിൽ പ്രകൃതിയുടെ ഈ അപൂർവ നിമിഷങ്ങൾ പകർത്താൻ ആരാണ് അവകാശം നൽകിയത്? എന്നും അദ്ദേഹം തൻറെ ട്വീറ്റിൽ ചോദിക്കുന്നുണ്ട്. നിരവധി പേർ ഇതിനെ ചോദ്യം ചെയ്തും കമൻറുകളിട്ടു.
"മധ്യപ്രദേശ് കാടുകളിലെ നൈറ്റ് സഫാരി സമാനമാണ്. സഫാരിയുടെ പേരിൽ നുഴഞ്ഞുകയറ്റത്തിനും കാടിന്റെ ജീവിതത്തെ ശല്യപ്പെടുത്താനും അവകാശം നൽകിയത് ആരാണ്? രാത്രി യാത്രകളിൽ മൃഗങ്ങൾക്ക് നേരെ ലൈറ്റുകൾ അടിച്ച് അവയുടെ സ്വകാര്യതയെയും ജീവിതരീതിയെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്നും ചിലർ കമൻറുകളിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...