സ്കൂൾ കുട്ടിയുടെ ബാഗിൽ വിഷ പാമ്പ്; രക്ഷപ്പെട്ടത് തലനാരിഴയിൽ

സ്‌കൂൾ വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന അപകടകാരിയായ പാമ്പാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 03:08 PM IST
  • സ്‌കൂളിൽ എത്തിയ ശേഷം ബാഗിൽ എന്തോ അനങ്ങുന്നതായി വിദ്യാർഥിനി അധ്യാപകരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
  • അധ്യാപകരാണ് ബാഗിനുള്ളിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടെത്തിയത്
  • വലിയ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് വീഡിയോയിൽ കാണാം
സ്കൂൾ കുട്ടിയുടെ ബാഗിൽ വിഷ പാമ്പ്; രക്ഷപ്പെട്ടത് തലനാരിഴയിൽ

സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ വിഷ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും? തികച്ചും അസാധാരണമായൊരു സംഭവം തന്നെ.  മധ്യപ്രദേശിൽ ഇത്തരത്തിൽ നടന്ന ഒരു സംഭവമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

സ്‌കൂൾ വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന അപകടകാരിയായ പാമ്പായിരുന്നു പ്രശ്നങ്ങൾക്കെല്ലാം കാരണം.കരൺ വസിഷ്ഠ എന്ന ട്വിറ്റർ ഉപയോക്താവാണ് സംഭവത്തിന്റെ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ബഡോണി സ്‌കൂളിലാണ് സംഭവം.

Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു 

പത്താം ക്ലാസിലെ വിദ്യാർഥിനി ഉമ രജക് ആണ് സംഭവത്തെ പറ്റി പരാതിപ്പെട്ടത്.തുടർന്ന് ടീച്ചർ ബാഗ് പരിശോധിച്ചു. സംഭവം മുഴുവൻ റെക്കോഡ് ചെയ്യുകയും വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു.സ്‌കൂൾ ബാഗ് തുറന്ന് പുസ്തകങ്ങളെല്ലാം നീക്കം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

 

രാവിലെ സ്‌കൂളിൽ എത്തിയ ശേഷം ബാഗിൽ എന്തോ അനങ്ങുന്നതായി വിദ്യാർഥിനി അധ്യാപകരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പിന്നീട് അധ്യാപകരാണ് ബാഗിനുള്ളിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടെത്തിയത്. വലിയ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് വീഡിയോയിൽ കാണാം. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വസിഷ്ഠയുടെ പോസ്റ്റ്. മൂർഖൻ പാമ്പാണ് ദൃശ്യങ്ങളിലെന്നാണ് സൂചന.

ALSO READ: Viral Video: പാമ്പിനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന പെൺകുട്ടി; വീഡിയോ വൈറൽ

ഒരു മൂർഖൻ പാമ്പിന് ഒറ്റ കടിയിൽ 20 പേരെ വരെ കൊല്ലാം എന്നാണ് കണക്ക്. ഇവയ്ക്ക് പരമാവധി ആറര അടി നീളമുണ്ട്,സാധാരണയായി സസ്തനികളെയും ഉഭയജീവികളെയും ചെറിയ പാമ്പുകളും പല്ലികളെയും ചെറിയ മൃഗങ്ങളായും പാമ്പ് ഇരയാക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News