Viral Video : കരടിയും കടുവയും നേർക്കുനേർ; പിന്നീട് സംഭവിച്ചത്

ഐഎഫ്എസ് ഉദ്യോഗസ്ഥൻ സാകേത് ബഡോല ട്വിറ്ററിലാണ് വീഡിയോ പങ്ക് വെച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 02:53 PM IST
  • അത്പോലെ ഒരു കടുവയും കരടിയും നേർക്ക് നേർ നിന്ന് പോരാടാൻ തയ്യാറെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
  • നിരവധി പേരാണ് ഇവരുടെ പോരാട്ടത്തെ ബാലുവും ഷേർഖാനുമായി താരതമ്യം ചെയ്യുന്നത്.
  • ഐഎഫ്എസ് ഉദ്യോഗസ്ഥൻ സാകേത് ബഡോല ട്വിറ്ററിലാണ് വീഡിയോ പങ്ക് വെച്ചത്.
    അതിനോടൊപ്പം തന്നെ ഒരു ഫോറസ്റ് ഓഫീസറുടെ മകൻ പകർത്തിയ ചിത്രവും പങ്ക് വെച്ചിരുന്നു.
Viral Video : കരടിയും കടുവയും നേർക്കുനേർ; പിന്നീട് സംഭവിച്ചത്

ജംഗിൾ ബുക്കിൽ ബാലു ഷേർഖാനുമായി പൊരുതി മൗഗ്ലിയെ രക്ഷിക്കുന്ന രംഗം ഏവർക്കും ഇഷ്ടമാണ്. അത്പോലെ ഒരു കടുവയും കരടിയും നേർക്ക് നേർ നിന്ന് പോരാടാൻ തയ്യാറെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ  നേടിയിരിക്കുന്നത്. നിരവധി പേരാണ് ഇവരുടെ പോരാട്ടത്തെ ബാലുവും ഷേർഖാനുമായി താരതമ്യം ചെയ്യുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥൻ സാകേത് ബഡോല ട്വിറ്ററിലാണ് വീഡിയോ പങ്ക് വെച്ചത്. അതിനോടൊപ്പം തന്നെ ഒരു ഫോറസ്റ് ഓഫീസറുടെ മകൻ പകർത്തിയ ചിത്രവും പങ്ക് വെച്ചിരുന്നു. മഹാരാഷ്ട്രയിലെ തഡോബ ടൈഗർ റിസർവിലെ ദൃശ്യങ്ങളാണ് ഇവ. നമൻ അഗർവാളാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.  വീഡിയോ ഇതിനോടകം 35000 ത്തിലധികം പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്ത് കഴിഞ്ഞു.

ALSO READ: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ

കാടിന്റെ നടുവിലുള്ള ഒരു വഴിയിൽ വിശ്രമിക്കുന്ന കടുവയുടെ മുന്നിലേക്ക് കരടി എത്തുകയായിരുന്നു. കരടി യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ കടുവ ഞെട്ടുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്ത് വന്ന ഉടൻ തന്നെ ട്വിറ്റർ ഉപഭോക്താക്കൾ ഇവരെ ഷേർഖാനും ബാലുവുമായി ഏറ്റെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News