Viral Video: ഉറുമ്പിൻറെ സ്വർണ്ണക്കടത്ത്;ഇതാണ് ടീം വർക്ക്

ഉറുമ്പുകളുടെ കൂട്ടം ഒരു സ്വർണ ചെയിനുമായി പോവുന്നതാണ് വീഡിയോയിൽ

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 03:54 PM IST
  • ഉറുമ്പുകളുടെ കൂട്ടം ഒരു സ്വർണ ചെയിനുമായി പോവുന്നതാണ് വീഡിയോയിൽ
  • ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചത്
  • 156,000-ലധികം ആളുകളാണ് വീഡിയോ കണ്ടത്
Viral Video: ഉറുമ്പിൻറെ സ്വർണ്ണക്കടത്ത്;ഇതാണ് ടീം വർക്ക്

ഉറുമ്പുകൾ സാധാരണ അൽപ്പ പ്രാണികൾ എന്നാണ് അറിയപ്പെടുന്നത്. എങ്കിലും സ്വന്തം ശരീരഭാരത്തിന്റെ 10 മുതൽ 50 ഇരട്ടി വരെ വഹിക്കാനുള്ള കഴിവ് ഇവക്കുണ്ട്. ഒറ്റക്കല്ല ഉറുമ്പുകളുടെ പ്രവർത്തനം അവയെപ്പോഴും കൂട്ടായാണ് നിൽക്കുക. പ്രവർത്തനവും അങ്ങനെ തന്നെ. ഇത്തരത്തിൽ ഉറുമ്പുകളുടെ ഒത്തൊരുമ കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ഉറുമ്പുകളുടെ കൂട്ടം ഒരു സ്വർണ ചെയിനുമായി പോവുന്നതാണ് വീഡിയോയിൽ. സ്വർണ ചെയിനാണ് സംഭവം. ഐഎഫ്എസ് ഉദ്യോഗസ്ഥൻ  സുശാന്ത നന്ദയാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചത്.‘ചെറിയ സ്വർണക്കടത്തുകാരെ’ എന്ന അടിക്കുറിപ്പോടെയാണ് നന്ദ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഐപിസിയുടെ ഏത് വകുപ്പ് പ്രകാരമാണ് ഇവരെ പിടിക്കാനാവുക എന്നും ക്യാപഷനിലുണ്ട്.

Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ 

156,000-ലധികം ആളുകളാണ് വീഡിയോ കണ്ടത്.700-ഓളം പേർ ഇത് ഷെയർ ചെയ്തു. “ആദ്യം അവരുടെ ലിംഗഭേദം തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീയാണെങ്കിൽ നിലനിറുത്തണം.
ജീവിക്കേണ്ടത് അവരുടെ അവകാശമാണ്. പുരുഷന്മാരാൺണെങ്കിൽ സംസ്ഥാന പോലീസുമായി ബന്ധപ്പെടുക അവർ പിടികൂടുമെന്നും വീഡിയോക്ക് താഴെ കമൻറുകളുണ്ട്.

Also Read:  Viral Video: താറാവിന് മുന്നിൽ അടിയറവ് പറഞ്ഞ് കടുവ..! വീഡിയോ വൈറൽ

സൂക്ഷ്മ മസ്തിഷ്കമുള്ള ഈ ചെറിയ ഉറുമ്പുകളെ അപേക്ഷിച്ച് നമ്മൾ മനുഷ്യർ വിലയില്ലാത്തവരാണ്. അവർ പരസ്പരം ബന്ധപ്പെടുന്നതും ജോലി ചെയ്യുന്നതും കണ്ട് നമ്മളാണ് ലജ്ജിക്കേണ്ടത്.
ഭിന്നിപ്പിക്കാനും വെറുപ്പോടെ പരസ്പരം കൊല്ലാനും അവർക്ക് മതമില്ലെന്നും പ്രേക്ഷകർ കമൻറിടുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News