Viral Video : രാജവെമ്പാലയെ വെടിവെക്കാൻ നോക്കിയതാ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

Viral King Cobra Video : ഇൻസ്റ്റന്റ് കർമ്മ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. നിരവധി പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 06:59 PM IST
  • ഇൻസ്റ്റന്റ് കർമ്മ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ആദ്യം ഒരു പ്രാവശ്യം ഇയാൾ പാമ്പിനെ വെടിവെക്കും പാമ്പ് അനങ്ങില്ല, രണ്ടാമതും വെടിവെക്കും രണ്ടാമത്തെ പ്രാവശ്യവും പാമ്പ് അനങ്ങില്ല. എന്നാൽ മൂന്നാമത്തെ പ്രാവശ്യം വെടിവെക്കുമ്പോൾ പാമ്പ് ഇയാൾക്ക് നേരെ ആക്രമിക്കാനായി പാഞ്ഞടുക്കുകയാണ്.
  • നിരവധി പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Viral Video : രാജവെമ്പാലയെ വെടിവെക്കാൻ നോക്കിയതാ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യവും കൂടുതലാണ്. ചിലർക്ക് വളർത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കിൽ, ചിലർക്ക് കൂടുതൽ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാണ്. അത് പോലെ തന്നെ പാമ്പുകളുടെ വിഡിയോകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല.  വന്യ ജീവികളെ കുറിച്ച് കൂടുതൽ അറിയാത്തതും, അവർ എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് വന്യമൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്. 

വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ടാ തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്.   55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്.  പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം. പുതിയ പടം വരുമ്പോഴാണ് പാമ്പ് പഴയ പടം പൊഴിച്ച് കളയുന്നത്. ഇപ്പോൾ ഒരാൾ ഒരു പാമ്പിനെ വെടിവെക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ALSO READ: Viral Video: മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാല, വീഡിയോ വൈറൽ

ഇൻസ്റ്റന്റ് കർമ്മ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ പത്തി വിടർത്തി നിൽക്കുന്ന ഒരു രാജവെമ്പാലയെ നിങ്ങൾക്ക് കാണാം. ആദ്യം ഒരു പ്രാവശ്യം ഇയാൾ പാമ്പിനെ വെടിവെക്കും പാമ്പ് അനങ്ങില്ല, രണ്ടാമതും വെടിവെക്കും രണ്ടാമത്തെ പ്രാവശ്യവും പാമ്പ് അനങ്ങില്ല. എന്നാൽ മൂന്നാമത്തെ പ്രാവശ്യം വെടിവെക്കുമ്പോൾ പാമ്പ് ഇയാൾക്ക് നേരെ ആക്രമിക്കാനായി പാഞ്ഞടുക്കുകയാണ്. നിരവധി പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News