Viral Video: മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാല, വീഡിയോ വൈറൽ

Viral Video: രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാജവെമ്പാലയുടെ പിടിയിൽ നിന്ന് മൂർഖന് അത്ര പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 12:35 PM IST
  • വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണാം മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാലയെ.
  • snake._.world എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • സെപ്റ്റംബർ 24ന് പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേർ കണ്ട് കഴിഞ്ഞു.
Viral Video: മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാല, വീഡിയോ വൈറൽ

Viral Video: ദിവസവും നിരവധി വ്യത്യസ്തങ്ങളായ വീഡിയോകളാണ് ഇന്റർനെറ്റിൽ അപ്ലോഡ് ആകുന്നത്. അത്ഭുതപ്പെടുത്തുന്നതും രസിപ്പിക്കുന്നതുമായ ഒട്ടനവി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൽ കാണാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ മിക്കപ്പോഴും ആളുകൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് ഇത്തരം വൈറലാകുന്ന വീഡിയോകൾ കാണാനാണ്. കുറച്ച് നാളുകളായി പാമ്പുകളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അത്തരം വീഡിയോകൾക്കായി പ്രത്യേക പേജുകൾ തന്നെയുണ്ട്. ഇപ്പോൾ ഒരു രാജവെമ്പാല മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണാം മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാലയെ. രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാജവെമ്പാലയുടെ പിടിയിൽ നിന്ന് മൂർഖന് അത്ര പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. snake._.world എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 24ന് പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേർ കണ്ട് കഴിഞ്ഞു. ഒരുപാട് പേർ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

Viral Video: പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷിയും ..! പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ

Viral Video: പോരാട്ടം മനുഷ്യരിലും മൃഗങ്ങളിലും മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കിടയിലും നടക്കുന്നു. രണ്ട് ജീവികൾ പരസ്പരം ഏറ്റുമുട്ടുന്ന നിരവധി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നമുക്ക് ദിനവും കാണാൻ കഴിയുന്നത്. ഇപ്പോൾ വൈറലാകുന്ന വീഡിയോ പാമ്പും അണ്ണാനും തമ്മിലുള്ള ഒന്നാണ്.  പാമ്പിനെ കണ്ടാൽ പല ജീവികൾക്കും പേടിയുണ്ടെങ്കിലും പാമ്പിനെ ഒരു പാഠം പഠിപ്പിച്ചതിന് ശേഷം മാത്രം ശ്വാസം വിടുന്ന ചില ജീവികളും  പക്ഷികളുമൊക്കെയുണ്ട് നമ്മുടെ ഈ കൊച്ചു ലോകത്ത്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ചുവരിന് മുകളിലൂടെ ഒരു പാമ്പ് ഇഴയുന്നത് കണ്ട് ഒരു അണ്ണാൻ അവിടേക്ക് എത്തുന്നതും പാമ്പുമായി പോരാടാൻ നോക്കുന്നതും. 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അപകടകാരിയായ പാമ്പ് ഒരു മതിലിന്റെ മുകൾ ഭാഗത്തൂടെ ഇഴഞ്ഞു നീങ്ങുന്നത്.  ഇത് കണ്ട അണ്ണാൻ അവിടെയെത്തുകയും പാമ്പിനോട് പോരാടാൻ ശ്രമിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  പാമ്പ് ഇഴഞ്ഞു അണ്ണാന്റെ അടുത്തെത്തുമ്പോൾ അണ്ണാൻ ഓടി മാറുന്നതും നിങ്ങൾക്ക് കാണാം.  കുറച്ചുനേരം ഇരുവരും തമ്മിലുള്ള ബഹളം നിങ്ങൾക്ക് കാണാൻ കഴിയും. ഇതിനിടയിലേക്കാണ് ഒരു പക്ഷിയുടെ കടന്നുവരവ്.  വീഡിയോ കാണാം...

പാമ്പുകളോട് കീരി, പരുന്ത് തുടങ്ങിയവ ഏറ്റുമുട്ടുന്നതായിരിക്കാം നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളത് എന്നാൽ ഒരു അണ്ണാൻ പാമ്പിനോട് ഏറ്റുമുട്ടുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?  പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിൽ ഒരു പക്ഷി വരുന്നതും അതും പാമ്പിനെ ആക്രമിക്കുന്നതും നിങ്ങൾക്ക് കാണാം.  എന്തായാലും അണ്ണാനും പക്ഷിയും പാമ്പിന്റെ ഇരുവശവും വലയം ചെയ്യുന്നുണ്ട്.  വിചിത്രമായ വൈറലാകുന്ന ഈ വീഡിയോ @shivjeetchauhan എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ എന്തായാലും ശരിക്കും വൈറലാകുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News