Viral Video : കരിമൂർഖന്റെ അടുത്ത് കുരങ്ങന്റെ വികൃതി; പിന്നീട് നടന്നത്... വീഡിയോ വൈറൽ

Snake Monkey Funny Fight Video : കിരമൂർഖന്റെ വാലിൽ പിടിച്ച് വലിച്ച് കുരങ്ങൻ പ്രകോപിപ്പിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Feb 9, 2023, 09:15 PM IST
  • കുരങ്ങൻ കാണിക്കുന്ന വികൃതികൾ എല്ലാവർക്കും ഇഷ്ടമാണ്.
  • ആ വികൃതിയും കൊണ്ട് പാമ്പിന്റെ എടുത്ത് പോയാൽ എങ്ങനെ എരിക്കും?
  • കുരങ്ങന്റെ വികൃതിയിൽ ദേഷ്യം വരുന്ന പാമ്പ് പത്തി പടർത്തി വാനരനെ ഓടിക്കാനും ശ്രമിക്കുന്നുണ്ട്.
Viral Video : കരിമൂർഖന്റെ അടുത്ത് കുരങ്ങന്റെ വികൃതി; പിന്നീട് നടന്നത്... വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഒരുപാട് വീഡിയോകൾ വൈറലാകാറുണ്ട്.  പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകൾ. അതിനൊപ്പം തന്നെ പാമ്പുകളുടെ വീഡിയോയും വളരെ വേ​ഗത്തിൽ വൈറലാകാറുണ്ട്. ഇത്തരം വീഡിയോകൾ കാണാൻ ആളുകൾക്ക് താത്പര്യവും കൂടുതലാണ്. സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ചില വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോകൾ പലപ്പോഴും ആളുകളെ അത്ഭുതപ്പെടുത്തും. പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് കാഴ്ചക്കാരുണ്ട്.

അത്തരത്തിൽ പാമ്പിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. പാമ്പിന്റെ ഒപ്പം വേറെരാളുമുണ്ട്. കുരങ്ങനാണ്. കുരങ്ങൻ കാണിക്കുന്ന വികൃതികൾ എല്ലാവർക്കും ഇഷ്ടമാണ്. ആ വികൃതിയും കൊണ്ട് പാമ്പിന്റെ എടുത്ത് പോയാൽ എങ്ങനെ എരിക്കും? കുരങ്ങന്റെ വികൃതിയിൽ ദേഷ്യം വരുന്ന പാമ്പ് പത്തി പടർത്തി വാനരനെ ഓടിക്കാനും ശ്രമിക്കുന്നുണ്ട്.

ALSO READ : Viral Video: പാമ്പുകൾ പ്രണയ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

കുരങ്ങനാകട്ടെ ഇതൊന്നും കണ്ട മട്ടില്ല. വീണ്ടും പാമ്പിനെ ശല്യപ്പെടുത്താൻ പോകകുയാണ്. വാലിൽ പിടിച്ച് പാമ്പിനെ വലിക്കുകയാണ്. ആദ്യ ഒന്ന് പാമ്പ് പത്തി വിടർത്തി കുരങ്ങനെ പേടിച്ചെങ്കിലും അതിലൊന്നും ഭയപ്പെടുന്ന മട്ട് ഉണ്ടോ. ദേ വീണ്ടും വന്ന് പാമ്പിന്റെ വാലിൽ പിടിക്കുക കുരങ്ങൻ. പാമ്പ് ഒരു കൊത്ത് വെച്ച് കൊടുക്കും. ഭാഗ്യം തന്നെ കുരങ്ങന്റെ ദേഹത്ത് അത് കൊണ്ടില്ല എന്ന താന്നെ പറയാം. 

വീഡിയോ കാണാം: 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by GEO_WILD (@_geowild)

ജിയോ വൈൽഡ് എന്ന ഇൻസ്റ്റാഗ്രം പേജാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടും. കുരങ്ങന്റെ കഴുത്തിൽ ഒരു കയറ് കാണാൻ സാധിക്കുന്നുണ്ട്. ആരൊ പറഞ്ഞ് ചെയ്യിപ്പിക്കുന്നത് പോലെയുണ്ട്. ഇതിനെതിരെ കമന്റ് ബോക്സിൽ വിമർശനം രേഖപ്പെടുത്തിട്ടുണ്ട് നിരവധി പേർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News