വീഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ട്ടം തന്നെയുണ്ട്. അതുപോലെ തന്നെ ദിനംപ്രതി ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ എത്താറുള്ളത്. ഇതിൽ തന്നെ കോമഡി സീനുകളും, ഇൻസ്റ്റാഗ്രാം റീലുകളും, മൃഗങ്ങളുടെ വീഡിയോകളും ചില യൂട്യൂബ് വീഡിയോകളും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിൽ വളരെ കുറിച്ച് വീഡിയോകൾ മാത്രമേ വൈറലായി മാറുകയുള്ളൂ. വിരസമായ ജീവിതത്തിലെയും ജോലിസ്ഥലങ്ങളിലെയും ടെൻഷനും വിഷമവും ഉത്കണ്ഠയും ഒക്കെ മാറ്റാൻ ഇത്തരം വീഡിയോകൾ സഹായിക്കാറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഇത് ഒരു രണ്ട് കോഴികളുടെ പ്രണയത്തിന്റെ വീഡിയോയാണ്. നമ്മുടെയൊക്കെ വീടുകളിൽ വളർത്തുന്ന പക്ഷികളാണ് കോഴികൾ. കൂടാതെ കോഴികൾക്ക് അധികം ദൂരം പറക്കാനും മറ്റും കഴിയല്ലെന്നും നമ്മുക്ക് നന്നായി അറിയാം. കോഴികൾ നിലത്തൂടെ നടക്കുകയും ഓടുകയും ചെറിയ ദൂരങ്ങളിൽ പറക്കുകയും ചെയ്യുന്നതാണ് പതിവ്. കോഴികൾ സ്നേഹം പ്രകടിപ്പിക്കുന്നതൊന്നും അധികം കാണാൻ കഴിയില്ല. പലപ്പോഴും കൊത്ത് കൂടുകയും മത്സരിക്കുകയും ചെയ്യുന്ന കോഴികളെയാണ് നമ്മൾ സാധാരണയായി കാണാറുള്ളത്. എന്നാൽ രണ്ട് കോഴികളുടെ പ്രണയത്തിന്റെ വീഡിയോയാണ് ഇത്.
ALSO READ: Viral Video : കോഴിയോട് കളിച്ചു; ചെക്കന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ വൈറൽ
വീഡിയോ കാണാം
The rooster is more romantic than most men. pic.twitter.com/aSnu4zrn8e
— Figen (@TheFigen_) November 30, 2022
ഫിജിന് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കുറച്ച് മഴ ചാറ്റൽ ഉള്ള സമയം കാണാം. കൂടാതെ തറയിൽ ചെറിയ തോതിൽ ചെളിയും ഉണ്ട്. ഇവിടെ മഴ കൊണ്ട് നിൽക്കുകയാണ് ഒരു പിടക്കോഴി. ഉടൻ അങ്ങോട്ട് വരുന്നു ഒരു പൂവൻ കോഴി ചിറക് കൊണ്ട് ആ പിടക്കോഴിയെ ചേർത്ത് പിടിക്കുകയാണ്. വീഡിയോ ഇതിനോടകം തന്നെ 71000 ത്തിലധികം പേർ ഈ വീഡിയോ കണ്ടുക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...