Viral Video : കോഴിയോട് കളിച്ചു; ചെക്കന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ വൈറൽ

Viral Cock Attacks Boy Video : കുമാരായുഷ്‌ 21 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 12:54 PM IST
  • കുമാരായുഷ്‌ 21 എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ട്വിറ്ററിൽ കണ്ടുക്കഴിഞ്ഞത്.
  • നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായും എത്തിയിട്ടുള്ളത്.
Viral Video : കോഴിയോട് കളിച്ചു; ചെക്കന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ വൈറൽ

ആരെങ്കിലും വെറുതെ ഉപദ്രവിക്കാൻ വന്നാൽ നമ്മൾ ആരും തന്നെ അവരെ വെറുതെ വിട്ടാറില്ല. അപ്പോൾ തന്നെ പ്രതികരിക്കുകയാണ് പതിവ്. അതിപ്പോൾ മനുഷ്യനായാലും മൃഗങ്ങളായാലും പക്ഷികളായാലും. ഇത്തരത്തിൽ മൃഗങ്ങളും പക്ഷികളും മറ്റും പ്രതികരിക്കുന്നനിരവധി വീഡിയോകൾ ദിനംപ്രതി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. മൃഗങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവ അപ്പോൾ തന്നെ തിരിച്ച് പ്രതികരിക്കാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്, ഒരു കോഴിയും ഒരു യുവാവും തമ്മിലുള്ള വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഈ വീഡിയോയിൽ ഒരു കുറ്റികാടിനടുത്ത് വെറുതെ നിൽക്കുന്ന ഒരു കോഴിയെ വലിയൊരു വടിയെടുത്ത് അടിക്കാൻ ശ്രമിക്കുകയാണ് ഈ യുവാവ്. കോഴി തിരിഞ്ഞ് നിൽക്കുമ്പോഴാണ് യുവാവ് കോഴിയെ അടിക്കാൻ ശ്രമിക്കുന്നത്.  എന്നാൽ കോഴി തിരിയുന്നതോടെ യുവാവ് പേടിച്ച് പോകുകയാണ്. തിരിഞ്ഞ് ഓടാൻ ശ്രമിക്കുന്ന പയ്യൻ കാലുതെറ്റി താഴ്ച്ചയിലേക്ക് വീഴുന്നതും ഒരു മരക്കൊമ്പിൽ പിടിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അവിടെ നിന്ന് എഴുന്നേറ്റ് പിന്നെയും ഓടുകയാണ് യുവാവ്. എന്തായാലും കോഴിയുടെ കൈയിൽ നിന്ന് യുവാവ് രക്ഷപ്പെടുന്നുണ്ട്.

ALSO READ: Viral Video: ആശാനെ ഇനി ഞാൻ കൊട്ടാം ആനയുടെ സംസാരം-വീഡിയോ

കുമാരായുഷ്‌ 21 എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ട്വിറ്ററിൽ കണ്ടുക്കഴിഞ്ഞത്. പലരും ഈ വീഡിയോ കണ്ട് പൊട്ടിചിരിച്ചിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായും എത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News