Viral Video | അമ്മയെ ഞെട്ടിച്ച് കുഞ്ഞൻ കടുവ; വീഡിയോ വൈറൽ

വളരെ ക്യൂട്ട് ആണ് ഈ വീഡിയോ എന്ന് ആളുകൾ പറയുന്നു. രണ്ട് ദിവസം മുമ്പ് Yoda4ever എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 04:24 PM IST
  • വീഡിയോ ഇതിനകം 9.3 ദശലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു.
  • 111k റീട്വീറ്റുകളും 672k ലൈക്കുകളും ഉള്ള ക്ലിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
  • 6 സെക്കന്റ് മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം.
Viral Video | അമ്മയെ ഞെട്ടിച്ച് കുഞ്ഞൻ കടുവ; വീഡിയോ വൈറൽ

മൃ​ഗങ്ങളുടെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. കണ്ടാൽ ഭയപ്പെടുത്തുന്നതും, മറ്റ് ചിലത് കൗതുക ഉണർത്തുന്നതും രസകരവുമായിരിക്കും. അത്തരത്തിൽ കാണാൻ കൗതുകമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു വെള്ളക്കടുവ കുട്ടി അതിന്റെ അമ്മയെ ഒന്ന് പേടിപ്പിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നത്.

വളരെ ക്യൂട്ട് ആണ് ഈ വീഡിയോ എന്ന് ആളുകൾ പറയുന്നു. രണ്ട് ദിവസം മുമ്പ് Yoda4ever എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്. വീഡിയോ ഇതിനകം 9.3 ദശലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. 111k റീട്വീറ്റുകളും 672k ലൈക്കുകളും ഉള്ള ക്ലിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. 6 സെക്കന്റ് മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം.

Also Read: Viral Video: ലോകം കണ്ട പ്രണയം, വാര്‍ത്ത വായനയ്ക്കിടെ പ്രണയാഭ്യര്‍ത്ഥനയുമായി കാമുകന്‍...!! വീഡിയോ വൈറല്‍

 

വീഡിയോയിൽ, ഒരു വെള്ളക്കടുവക്കുട്ടി ഒരു വാതിലിന്റെ അടുത്ത് നിന്ന് അതിന്റെ അമ്മയെ ഒളിഞ്ഞുനോക്കുന്നത് കാണാം. അമ്മ കടുവ കുഞ്ഞിനെ ശ്രദ്ധിക്കാതെ മറ്റെന്തോ ചെയ്യുകയാണ്. ഈ സമയത്ത് കടുവ കുഞ്ഞ് അമ്മയുടെ അടുത്തേക്ക് ചാടിവീഴുന്നു. അമ്മ കടുവ പേടിച്ച് തിരിഞ്ഞു നോക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ വളരെ ക്യൂട്ട് ആണെന്ന് ആളുകൾ കമന്റ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News