Viral: വിവാഹ തലേന്ന് അടിച്ചത് ഓവറായി, ലക്കുകെട്ട വരൻ സ്വന്തം വിവാഹം മറന്നു: പിന്നീട് നടന്നത്

സ്വബോധം തിരിച്ചുകിട്ടിയ ശേഷം വരൻ വിവാഹ വേദിയിൽ എത്തിയപ്പോഴേയ്ക്കും സമയം ഒരുപാട് വൈകിപ്പോയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 05:06 PM IST
  • അമിത മദ്യപാനം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പല സ്ഥലത്ത് നിന്നും റിപ്പോർട്ട് ചെയ്യാറുണ്ട്.
  • വരൻ്റെ മദ്യപാനം കാരണം വിവാഹം മുടങ്ങിയ പെൺകുട്ടികൾ നിരവധിയാണ്.
  • മദ്യാപനത്തിൻ്റെ പേരിൽ വരൻ്റെയും വധുവിൻ്റെയും ബന്ധുക്കൾ തമ്മിൽ പല സ്ഥലത്തും ഏറ്റുമുട്ടിയിട്ടുണ്ട്.
Viral: വിവാഹ തലേന്ന് അടിച്ചത് ഓവറായി, ലക്കുകെട്ട വരൻ സ്വന്തം വിവാഹം മറന്നു: പിന്നീട് നടന്നത്

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ പലരും അമിതമായി മദ്യപിക്കാറുണ്ട്. വിവാഹം പോലെയുള്ള ചടങ്ങുകളിലാണെങ്കിൽ പറയുകയും വേണ്ട. വരൻ മദ്യപിച്ചത് കാരണമുണ്ടായ പുലിവാലുകൾ പല സ്ഥലത്തു നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ അത്തരമൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

വിവാഹത്തിൻറെ തലേന്ന് രാത്രി വരൻ അമിതമായി മദ്യപിച്ചിരുന്നു. ഇതോടെ അബോധാവസ്ഥയിലായ വരൻ ഒരു കാര്യം മറന്നു. അതാകട്ടെ, അത്ര ചെറിയ കാര്യമല്ലെന്നതാണ് പ്രത്യേകത. തൊട്ടടുത്ത ദിവസം നടക്കേണ്ട തൻറെ സ്വന്തം വിവാഹമാണ് മദ്യ ലഹരിയിൽ വരൻ മറന്നുപോയത്. ബിഹാറിലെ ഭഗൽപ്പൂരിലാണ് സംഭവമുണ്ടായത്. 

READ ALSO: വീഡിയോ ചിത്രീകരണത്തിനായി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസെടുത്തു

വിവാഹ വേദിയിൽ വരൻറെ വരവിനായി കാത്ത് വധുവിൻറെ ബന്ധുക്കൾ ഏറെ നേരം കാത്തുനിന്നു. എന്നാൽ, നിശ്ചയിച്ചിരുന്ന സമയത്തൊന്നും വരൻ എത്തിയില്ല. അവസാനം ബോധം തെളിഞ്ഞതോടെ വരൻ വിവാഹ വേദിയിലെത്തുകയും വധുവിൻറെ ബന്ധുക്കൾ വരനെ സ്വീകരിക്കുകയും ചെയ്തു. എന്നാൽ, വിവാഹത്തിന് താൻ ഇനി തയ്യാറല്ലെന്ന് വധു അറിയിച്ചു. 

സ്വന്തം ഉത്തരവാദിത്തങ്ങളോ ബാധ്യതകളോ തിരിച്ചറിയാൻ കഴിയാത്ത ഒരാളുടെ കൂടെ ജീവിക്കാൻ താൻ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് വധു സ്വീകരിച്ചത്. ഇതോടെ, വിവാഹത്തിൻറെ ഒരുക്കങ്ങൾക്കും മറ്റുമായി ചെലവാക്കിയ തുക തിരികെ നൽകണമെന്ന് വധുവിൻറെ ബന്ധുക്കൾ വരൻറെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഇതിനിടെ വരൻറെ ബന്ധുക്കളിൽ ചിലരെ വധുവിൻറെ ബന്ധുക്കൾ തടഞ്ഞുവെച്ചിരിക്കുകയാണെന്ന വിവരവും പുറത്തുവന്നിരുന്നു. സംഭവത്തെ കുറിച്ച് അറിഞ്ഞതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തുകയും രംഗം ശാന്തമാക്കുകയും ചെയ്തു. 

വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് ഇരിക്കുന്ന മറ്റൊരു വരൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.  അസമിലെ നൽബാരി ജില്ലയിലാണ് സംഭവമുണ്ടായത്. അമിതമായി മദ്യപിച്ചത് കാരണം നിവർന്ന് നിൽക്കാനോ നേരെ ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലുള്ള വരൻറെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അമിത മദ്യപാനം കാരണം വിവാഹച്ചടങ്ങുകളൊന്നും വരന് ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പൂജാരിയിൽ നിന്ന് ആചാരങ്ങൾ മനസിലാക്കി ചെയ്യാൻ കഴിയാതെ വന്ന വരന് അവസാനം വിവാഹ വേദിയിൽ തന്നെ കിടക്കേണ്ടി വന്നു. 

വരൻറെ തനി സ്വഭാവം കണ്ടതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. നൽബാരി ടൌൺ സ്വദേശിയായ പ്രസഞ്ജിത് ഹലോയി എന്ന യുവാവിൻറെ വിവാഹമാണ് അമിത മദ്യപാനം കാരണം മുടങ്ങിയത്. വധുവിൻറെ ബന്ധുക്കൾ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വരന് സ്വബോധമില്ലാത്തതിനാൽ സാധിക്കാതെ പോകുകയായിരുന്നു. വിവാഹ വേദിയിലെത്തിയപ്പോൾ വരന് കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നാണ് വധുവിൻറെ ബന്ധുക്കൾ ആരോപിച്ചത്. വരനേക്കാൾ അമിതമായി മദ്യപിച്ചിരുന്നത് വരൻറെ പിതാവാണെന്നും ആരോപണമുണ്ട്. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വധുവിൻറെ ബന്ധുക്കൾ നൽബാരി പോലീസ് സ്റ്റേഷനിൽ പരാതിയും രജിസ്റ്റർ ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News