Vijayashanti: നടി വിജയശാന്തി ബിജെപി വിട്ടു; വീണ്ടും കോൺഗ്രസിലേക്കെന്ന് സൂചന

Vijayashanti quits BJP: സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 10:36 AM IST
  • രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് നടി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം
  • സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷത്തെ തുടർന്നാണ് വിജയശാന്തി ബിജെപിയിൽ നിന്ന് രാജിവച്ചത്
Vijayashanti: നടി വിജയശാന്തി ബിജെപി വിട്ടു; വീണ്ടും കോൺഗ്രസിലേക്കെന്ന് സൂചന

നടിയും ബിജെപി നേതാവുമായ വിജയശാന്തി ബിജെപി വിട്ടു. വീണ്ടും കോൺഗ്രസിൽ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി  രാജിക്കത്ത് സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് നടി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷത്തെ തുടർന്നാണ് വിജയശാന്തി ബിജെപിയിൽ നിന്ന് രാജിവച്ചത്.

2009-ൽ ടിആർഎസിൽ നിന്ന് വിജയശാന്തി എംപിയായിരുന്നു. 2014-ൽ കോൺഗ്രസിലെത്തിയ വിജയശാന്തി 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ബിജെപിയിലെത്തിയത്. ഈയിടെ മുൻ എം.പി വിവേക് വെങ്കട്ട്സ്വാമി, മുൻ എംഎൽഎ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി എന്നിവരും ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.

ALSO READ: രാജ്യത്ത് ആദ്യം.. ഉത്തരാഖണ്ഡില്‍ യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ നിലവിൽ

ഇവരോടൊപ്പം വിജയശാന്തിയും ബിജെപി വിടുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിജയശാന്തി പാർട്ടിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ബിജെപിയുടെ പ്രവർത്തനത്തിലുള്ള അതൃപ്തിയാണ് വിജയശാന്തിയെ രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. പാർട്ടിയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതും രാജിക്ക് കാരണമായെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News