Varun Gandhi | കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വരുണ്‍ഗാന്ധി

സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 02:16 PM IST
  • രാഷ്ട്രീയപ്രേരിതമായി സമരക്കാർക്കെതിരെ എടുത്ത കേസുകളും പിൻവലിക്കണം.
  • മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന ആവശ്യവും വരുണ്‍ ഗാന്ധി കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
  • ലഖിംപുരിലെ കർഷകരുടെ മരണത്തിൽ കുറ്റാരോപിതനായ കേന്ദ്രമന്ത്രിക്കെതിരെ നടപടി എടുക്കുണമെന്നും വരുൺ ​ഗാന്ധി ആവശ്യപ്പെട്ടു.
Varun Gandhi | കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വരുണ്‍ഗാന്ധി

ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾ (Farm Laws) നേരത്തെ പിൻവലിക്കാമായിരുന്നുവെന്ന് ബിജെപി എംപി (BJP MP) വരുൺ ​ഗാന്ധി. പിൻവലിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ നിരപരാധികളായ 700ലധികം കര്‍ഷകരുടെ (Farmers) ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് വരുൺ ​ഗാന്ധി (Varun Gandhi) പ്രതികരിച്ചു.

സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമായി സമരക്കാർക്കെതിരെ എടുത്ത കേസുകളും പിൻവലിക്കണം. മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന ആവശ്യവും വരുണ്‍ ഗാന്ധി കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ലഖിംപുരിലെ കർഷകരുടെ മരണത്തിൽ കുറ്റാരോപിതനായ കേന്ദ്രമന്ത്രിക്കെതിരെ നടപടി എടുക്കുണമെന്നും വരുൺ ​ഗാന്ധി ആവശ്യപ്പെട്ടു.  

Also Read: Punjab CM | സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കർഷകർക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

"കർഷക താൽപര്യത്തിന് വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ തീരുമാനിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് വരുണ്‍ ഗാന്ധിയുടെ കത്ത് ആരംഭിക്കുന്നത്. 'ഈ പോരാട്ടത്തില്‍ 700 കര്‍ഷക സഹോദരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അങ്ങേയറ്റം പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ അവര്‍ സമാധാനപരമായി പ്രതിഷേധിച്ചു. 

Also Read: Scrapping Farm Laws: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍, ലജ്ജാകരവും അന്യായവുമെന്ന് കങ്കണ റണൗത്

ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നു. കര്‍ഷകരുടെ നിര്യാണത്തില്‍ അനുശോചിക്കണം. അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം' വരുണ്‍ ​ഗാന്ധി".

കേന്ദ്രസർക്കാർ (Central Govt) കാർഷിക നിയമങ്ങൾ (Farm Laws) ഇറക്കിയതിന് ശേഷം ഒരു വർഷത്തോളമായി കർഷകർ സമരത്തിലാണ്. പല തവണ കേന്ദ്രമന്ത്രി നരേന്ദ്ര സിം​ഗ് തോമറുമായി കർഷക സംഘടന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News